Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി, ഷൂട്ടിങ്ങിൽ ജിത്തു റായിക്ക് സ്വർണം, ശ്വേത ചൗദരിക്ക് വെങ്കലം ; ബാഡ്മിന്റണിൽ സൈനാ നെഹ് വാൾ മുന്നോട്ട്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി, ഷൂട്ടിങ്ങിൽ ജിത്തു റായിക്ക് സ്വർണം, ശ്വേത ചൗദരിക്ക് വെങ്കലം ; ബാഡ്മിന്റണിൽ സൈനാ നെഹ് വാൾ മുന്നോട്ട്

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ മെഡൽ. പുരുഷന്മാരുടെ 50 മീറ്റർ എയർ റൈഫിളിൽ ജിത്തു റായിയാണ് ഇഞ്ചിയോണിൽ ഇന്ത്യയുടെ സുവർണ്ണ കൊയ്ത്തിന് തുടക്കമിട്ടത്.

വിയറ്റ്‌നാമിനാണ് ഈയിനത്തിൽ വെള്ളി. ചൈനയ്ക്ക് വെങ്കലവും കിട്ടി. ജിത്തു റായിയ്‌ക്കൊപ്പം മത്സരിച്ച ഓംപ്രകാശിന് യോഗ്യതാ റൗണ്ടിൽ പത്തം സ്ഥാനമേ ലഭിച്ചുള്ളൂ. മറ്റൊരു ഇന്ത്യൻ താരം ഓംകാർ സിങ്ങ് പതിനാറാം സ്ഥാനത്തായിരുന്നു. ഇതുമൂലം 50 മീറ്റർ എയർ റൈഫിളിലെ ടീമിനത്തിൽ ഇന്ത്യയ്ക്ക് മുന്നേറാനായില്ല.

ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും കോമൺവെൽത്തിൽ സ്വർണ്ണവും നേടിയിട്ടുള്ള ജിത്തു റായി ആ പ്രകടനം ഏഷ്യൻ ഗെയിംസിലും ആവർത്തിച്ചു. 186.2 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ ടീമിനത്തിൽ മുന്നേറാൻ ഇന്ത്യയ്ക്ക് ആയില്ലെന്നത് നിരാശയ്ക്കിടയായി. നേപ്പാൾ വംശജനായ ജിത്തു റോയി ഒരു ലോകകപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറുമാണ്.

നേരത്തെ ഷൂട്ടിങ്ങിലൂടെ ഇന്ത്യ ആദ്യ മെഡലും നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ശ്വേത ചൗധരിയാണ് വെങ്കല മെഡൽ നേടിയത്. 16 ഷോട്ടിൽ നിന്നുള്ള പോയിന്റിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ഫരീദാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരി വെങ്കല മെഡൽ നേടിയത്. ഈയിനത്തിൽ ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കുമാണ് സ്വർണ്ണവും വെള്ളിയും.

ബാഡ്മിന്റൺ വനിതാ സിംഗിൾസിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ താരം സൈന നേഹ്‌വാൾ വിജയിച്ചു. മക്കാവു താരത്തെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈന പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിലെ ആദ്യ വിജയമായിരുന്നു. സൈക്ലിങ്, ജൂഡോ, ഭാരോദ്വഹനം, പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളാണ് ഇ്ന്ന് നടക്കുന്നത്. ഇന്ത്യയുടെ വനിതാ പുരുഷ വിഭാഗം ബാഡ്മിന്റൺ മത്സരങ്ങളും ഇന്ന് നടക്കും.

നേരത്തെ ഗെയിംസിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കിയിരുന്നു. ദക്ഷിണ കൊറിയയാണ് ആദ്യ ദിനം സ്വർണം നേടിയ മറ്റൊരു രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP