Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം; 10 മീറ്റർ എയർ റൈഫിളിൽ ദീപക്ക് കുമാറിന് വെള്ളി; നേട്ടം 247.7 പോയിന്റോടെ; തന്റെ നേട്ടം വാജ്‌പേയിക്ക് സമർപ്പിക്കുന്നുവെന്ന് ഗുസ്തിയിൽ സ്വർണം നേടിയ ബജ്‌രംഗ് പൂനിയ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം; 10 മീറ്റർ എയർ റൈഫിളിൽ ദീപക്ക് കുമാറിന് വെള്ളി; നേട്ടം 247.7 പോയിന്റോടെ; തന്റെ നേട്ടം വാജ്‌പേയിക്ക് സമർപ്പിക്കുന്നുവെന്ന് ഗുസ്തിയിൽ സ്വർണം നേടിയ ബജ്‌രംഗ് പൂനിയ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ദീപക്ക് കുമാറാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. 247.7 പോയിന്റ് നേടിയാണ് ദീപക്കിന്റെ നേട്ടം. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഇന്ത്യയുടെ തന്നെ മറ്റൊരു താരമായ രവി കുമാറിന് ഇതേ ഇനത്തിൽ നാലാം സ്ഥാനം നേടാനായി.

249.1 പോയിന്റ് നേടിയ ചൈനയുടെ യാങ് ഹോറണാണ് സ്വർണം നേടിയത്. 26.8 പോയിന്റോടെ ചൈനീസ് താരമായ ലു ഷോച്വാൻ വെങ്കലം നേടി.ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ 65 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ സ്വർണം നേടിയിരുന്നു. ഈ നേട്ടം വാജ്‌പേയിക്ക് സമർപ്പിക്കുന്നുവെന്നും ബജ്‌രംഗ് അറിയിച്ചു.
.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP