Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണോയിയുടെ കുതിപ്പിന് വിരാമം; ഇന്തോനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ സെമിയിൽ പുറത്ത്; ഇനി പ്രതീക്ഷ ഇന്ന് ശ്രീകാന്തിൽ; എതിരാളി ദക്ഷിണ കൊറിയൻ താരം

പ്രണോയിയുടെ കുതിപ്പിന് വിരാമം; ഇന്തോനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ സെമിയിൽ പുറത്ത്; ഇനി പ്രതീക്ഷ ഇന്ന് ശ്രീകാന്തിൽ; എതിരാളി ദക്ഷിണ കൊറിയൻ താരം

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് സെമിഫൈനലിൽ തോൽവി. ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗിനെ തകർത്ത് മുന്നേറിയ പ്രണോയി ജപ്പാന്റെ കസുമാസ സാകിയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങിയത്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രണോയ് ആദ്യ സെറ്റ് നേടിയ ശേഷമാണ് തോൽവി വഴങ്ങിയത്. സ്‌കോർ 21-17, 26-28, 18-21.

ആദ്യ സെറ്റിൽ ജപ്പാൻ താരത്തെ നിലംപരിശാക്കിയ പ്രണോയ് രണ്ടാം സെറ്റിൽ കനത്ത പോരാട്ടം നടത്തി. 28-26 എന്ന പോയിന്റ് നിലയിലേക്ക് മത്സരം ഉയർന്നപ്പോഴാണ് പ്രണോയ് അടിയറവ് പറഞ്ഞത്. കനത്ത പോരാട്ടത്തിൽ രണ്ടാം സെറ്റ് നഷ്ടമായപ്പോൾ ആത്മവിശ്വാസം പോയ പ്രണോയ് മൂന്നാം സെറ്റിൽ പോരാട്ടവീര്യം ചോർന്ന നിലയിലാണ് കളിച്ചത്. ഇതോടെ ജപ്പാൻ താരം ഫൈനലിലേക്ക് മുന്നേറി.

പ്രണോയി പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. രണ്ടാം സെമിയിൽ കെ.ശ്രീകാന്ത് ഇന്നിറങ്ങും. ലോക ഒന്നാം നമ്പർ ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയാണ് ശ്രീകാന്തിന്റെ എതിരാളി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP