Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്താരാഷ്ട്ര കായികതാരം ജോബിമാത്യുവിന് ധനസഹായം; കായിക വികസന നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു

അന്താരാഷ്ട്ര കായികതാരം ജോബിമാത്യുവിന് ധനസഹായം; കായിക വികസന നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം.ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നൽകുവാൻ കായിക മന്ത്രി എ.സി മൊയ്തീൻ നിർദ്ദേശം നൽകി. ജോബി മാത്യു കായിക മന്ത്രിക്ക് പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് കായികവികസന നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്. 


2017 ലോക ഡ്വാർഫ് ഒളിംമ്പിക്സിൽ പവർലിഫ്റ്റിംങ്, ബാഡ്മിന്റ്ൺ ഡബിൽസ്, ഷോട്ട് പുട്ട്, ജാവലിൻ, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളിൽ ജോബി മാത്യു മെഡലുകൾ നേടിയിട്ടുണ്ട്.25 വർഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടർ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. അതോടൊപ്പം തന്നെ അണ്ടർ-17 ലോകകപ്പ് ഫുട്ബോൾ താരം കെ.പി രാഹുലിന് 1 ലക്ഷം രൂപയും കായികവികസനനിധിയിൽ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ട ലക്ഷ്യം വെക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP