Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പറക്കും സിങ്ങിനൊപ്പമെത്തി കലാശ പോരാട്ടത്തിൽ ദേശീയ റെക്കോഡ് സൃഷ്ടിച്ചിട്ടും മെഡൽ കൈയലകത്ത്; കോമൺവെൽത്ത് ഗെയിംസ് 400 മീറ്ററിൽ മുഹമ്മദ് അനസിന് നാലാം സ്ഥാനം മാത്രം; ഹീന സിദ്ധു സ്വർണം വെടിവച്ചിട്ടതോടെ ഇന്ത്യയുടെ സ്വർണനേട്ടം പതിനൊന്നായി

പറക്കും സിങ്ങിനൊപ്പമെത്തി കലാശ പോരാട്ടത്തിൽ ദേശീയ റെക്കോഡ് സൃഷ്ടിച്ചിട്ടും മെഡൽ കൈയലകത്ത്; കോമൺവെൽത്ത് ഗെയിംസ് 400 മീറ്ററിൽ മുഹമ്മദ് അനസിന് നാലാം സ്ഥാനം മാത്രം; ഹീന സിദ്ധു സ്വർണം വെടിവച്ചിട്ടതോടെ ഇന്ത്യയുടെ സ്വർണനേട്ടം പതിനൊന്നായി

മറുനാടൻ ഡെസ്‌ക്‌

ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസ് ആറാം നാൾ അത്‌ലറ്റിക്‌സിൽ കേരളത്തിന് നിരാശപ്പെടേണ്ടി വന്നെങ്കിലും, ഷൂട്ടിങ്ങിൽ ഹീന സിദ്ധുവിന്റെ നേട്ടത്തോടെ സ്വർണനേട്ടം പതിനൊന്നായി ഉയർത്തി.മിൽഖാ സിങ്ങിന് ശേഷം 400 മീറ്റർ ഫൈനലിൽ കടന്ന ഇന്ത്യൻ താരമെന്ന ബഹുമതി നേടിയെങ്കിലും മുഹമ്മദ് അനസിന് നാലാം സ്ഥാനം മാത്രം.

45.31 സെക്കൻഡിലാണ് അനസ് ഫിനിഷ് ചെയ്തത്. പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചെങ്കിലും മെഡൽ മാത്രം ഒഴിഞ്ഞുനിന്നു.44.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോട്‌സ്വാനയുടെ ഐസക്ക് മാക്വാലയ്ക്കാണ് സ്വർണം. 45.09 സെക്കൻഡിൽ ഓടിയെത്തിയ ബോട്‌സ്വാനയുടെ തന്നെ ബബൊലോക്കി തെബെയ്ക്കാണ് വെള്ളി. സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കയുടെ ജവോൻ ഫ്രാൻസിസ് വെങ്കലം നേടി.സ്വന്തം പേരിലുള്ള റെക്കോഡാണ് അനസ് ഒരു സെക്കൻഡ് വ്യത്യാസത്തിൽ മെച്ചപ്പെടുത്തിയത്. കഴിഞ്ഞ വർഷം മെയിൽ ഏഷ്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്‌സ് കുറിച്ച 45.32 സെക്കൻഡ് എന്ന റെക്കോഡാണ് അനസ് തിരുത്തിയത്.

ഗെയിംസ് ആറാം ദിനം ഇന്ത്യയുടെ ആദ്യ സ്വർണം ഹീന സിദ്ധു സ്വന്തമാക്കി. 25 മീറ്റർ പിസ്റ്റളിൽ ഹീന ആദമെത്തിയതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിൽ ഹീന വെള്ളി നേടിയിരുന്നു.

ഗെയിംസ് റെക്കോഡോടെയാണ് ഹീനയുടെ സ്വർണനേട്ടം. ഹീന 38 പോയിന്റ് നേടിയപ്പോൾ ഓസ്ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനാണ് (35 പോയിന്റ്) വെള്ളി. മലേഷ്യയുടെ ആലിയ അസ്ഹാരി (26 പോയിന്റ്) വെങ്കലം നേടി. മറ്റൊരു ഇന്ത്യൻ താരമായ അനു സിങ്ങിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

അതേസമയം പുരുഷന്മാരുടെ ബോക്സിങ് 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പൻഗാൽ സെമിയിലെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. സ്‌കോട്ലൻഡിന്റെ അഖീൽ അഹമ്മദിനെ തോൽപ്പിച്ചാണ് അമിത് സെമിയിലെത്തിയത്.നേരത്തെ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ പ്രോണിൽ ഗഗൻ നാരംഗും ചെയ്ൻ സിങ്ങും നിരാശപ്പെടുത്തിയിരുന്നു. എട്ടു തവണ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഗഗൻ ഏഴാം സ്ഥാനത്തും ചെയ്ൻ സിങ്ങ് നാലാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്.

പുരുഷന്മാരുടെ പാരാ പവർലിഫ്റ്റിങ് ഹെവിവെയ്റ്റ് ഇനത്തിൽ ഇന്ത്യയുടെ സച്ചിൻ ചൗധരി വെങ്കലം സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP