Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യലഹരിയിൽ വാഹനമോടിച്ചതിന് നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് മാപ്പുപറഞ്ഞു; പിടിക്കപ്പെടുന്നത് രണ്ടാം തവണ;

മദ്യലഹരിയിൽ വാഹനമോടിച്ചതിന് നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ് മാപ്പുപറഞ്ഞു; പിടിക്കപ്പെടുന്നത് രണ്ടാം തവണ;

ന്യൂയോർക്ക്: മദ്യ ലഹരിയിൽ വാഹനമോടിച്ചതിന് അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സ് മാപ്പു പറഞ്ഞു. താൻ ചെയ്ത തെറ്റിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കുന്നവെന്നും താൻ മാത്രമാണിതിന് ഉത്തരവാദിയെന്നും ഫെൽപ്‌സ് വ്യക്തമാക്കി. ഇതിൽ നിരാശരായ എല്ലാവരോടും മാപ്പുപറയുന്നവെന്നും ഫെൽപ്‌സ് അറിയിച്ചു.

ട്വിറ്ററിലൂടെയാണ് ഫെൽപ്‌സ് ക്ഷമാപണം നടത്തിയത്. വാഹനമോടിക്കുമ്പോൾ അനുവദനീയമായതിലും രണ്ടിരട്ടി മദ്യം അകത്തു ചെന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ഒളിമ്പിക്‌സ് ജേതാവായ ഫെൽപ്‌സ് മേരിലാന്റിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പുലർച്ചെ ഒന്നരയ്ക്കാണ് തന്റെ ലാന്റ് റോവറിൽ അതിവേഗം വരികയായിരുന്ന ഫെൽപ്‌സിനെ പൊലീസ് തടഞ്ഞു നിർത്തിയത്. പരിശോധനയിൽ അദ്ദേഹം അമിതമായി മദ്യം ഉപയോഗിച്ചതായി കണ്ടെത്തി.

രണ്ടാം തവണയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഫെൽപ്‌സ് അറസ്റ്റിലാവുന്നത്. 2004ൽ 19ാം വയസ്സിൽ ഇതേ കുറ്റത്തിന് ഫെൽപ്‌സ് അറസ്റ്റിലായിരുന്നു. 2009ൽ സ്‌മോക്കിങ് പോട്ട് ഉപയോഗിച്ചതിന് അമേരിക്കൻ ഒളിമ്പിക്‌സ് നീന്തൽ ടീമിൽനിന്ന് മൂന്ന് മാസത്തേക്ക് ഫെൽപ്‌സിനെ സസ്‌പെന്റ് ചെയ്തിരുന്നു. മയക്കുമരുന്നുമായുള്ള ഫെൽപ്‌സിന്റെ ചിത്രം പുറത്തുവന്നതും വിവാദമായി.

നീന്തലിൽ ഇതിനകം 18 സ്വർണ്ണ മെഡലുകൾ നേടിയ ഫെൽപ്‌സ് 2016 ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത ഒളിമ്പിക്‌സിൽ നേട്ടങ്ങൾ ആവർത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ഫെൽപ്‌സ് തുടങ്ങിയിരുന്നു. പുതിയ വിവാദം തന്റെ പരിശീലനത്തെ ബാധിക്കില്ലെന്നും നീന്തൽ ഇതിഹാസം അറിയിച്ചിട്ടുണ്ട്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP