Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീമിനെ മലയാളി താരം ശ്രീജേഷ് നയിക്കും; സർദാർ സിങ്ങിനു വിശ്രമം; ഒളിമ്പിക്‌സിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റിൽ കരുത്തു തെളിയിക്കാൻ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീമിനെ മലയാളി താരം ശ്രീജേഷ് നയിക്കും; സർദാർ സിങ്ങിനു വിശ്രമം; ഒളിമ്പിക്‌സിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റിൽ കരുത്തു തെളിയിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കായുള്ള ഇന്ത്യൻ ടീമിനെ മലയാളി താരവും ഗോൾകീപ്പറുമായ പി ആർ ശ്രീജേഷ് നയിക്കും. ക്യാപ്റ്റനായിരുന്ന സർദാർ സിങ്ങിനു വിശ്രമം അനുവദിച്ചതോടെയാണു ശ്രീജേഷ് ക്യാപ്റ്റനാകുന്നത്.

ഫ്‌ളിക്കർ രുപീന്ദർ പാൽ സിംഗിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. 18 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുള്ളത്. ലണ്ടനിൽ ജൂൺ 10 മുതൽ 17 വരെയാണ് ചാമ്പ്യൻസ് ട്രോഫി.

ഇന്ത്യക്കു റയോ ഒളിംപിക്സിനു മുമ്പുള്ള അവസാന ടൂർണമെന്റാണിത്. അതുകൊണ്ടാണ് റയോയിൽ നന്നായി പെർഫോം ചെയ്യുന്നതിനു സർദാർ സിംഗിനു വിശ്രമം അനുവദിച്ചത്. നേരത്തെ തീരുമാനിച്ചത് അനുസരിച്ചാണ് സർദാറിന് വിശ്രമം അനുവദിക്കുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദർ ബത്ര പറഞ്ഞു. നേരത്തെ അസ്ലൻ ഷാ ട്രോഫിയിൽ ശ്രീജേഷിനു വിശ്രമം അനുവദിച്ചിരുന്നതായും ബത്ര പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP