Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു സെമിയിൽ; ജപ്പാന്റെ നൊസോമി ഒകുഹാരയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; നിലവിലെ ചാമ്പ്യനെ തകർത്ത് 21-17, 21-19 എന്ന സ്‌കോറിന്; സൈനയ്ക്ക് പിന്നാലെ സായ് പ്രണീതും ക്വാർട്ടറിൽ വീണു

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു സെമിയിൽ; ജപ്പാന്റെ നൊസോമി ഒകുഹാരയെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; നിലവിലെ ചാമ്പ്യനെ തകർത്ത് 21-17, 21-19 എന്ന സ്‌കോറിന്; സൈനയ്ക്ക് പിന്നാലെ സായ് പ്രണീതും ക്വാർട്ടറിൽ വീണു

സ്പോർട്സ് ഡെസ്‌ക്

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു സെമിയിൽ കടന്നു. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോർ: 21-17, 21-19. ഇത് നാലാം തവണയാണ് സിന്ധു ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്.

അതേസമയം, സൈന നേവാളിനു പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ കെന്റോ മോമോട്ടോയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രണീതിന്റെ തോൽവി. സ്‌കോർ: 12-21, 12-21.നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ സ്പാനിഷ് താരം കരോലിന മാരിനോട് തോറ്റാണ് സൈന പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെയും തോൽവി. 6-21, 11-21. തുടർച്ചയായി എട്ടുതവണ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ തോൽവി.

മികസ്ഡ് ഡബിൾസിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. സീഡില്ലാ താരങ്ങളായ അശ്വിനി പൊന്നപ്പയും സാത്വിക് റെഡ്ഡിയുമടങ്ങുന്ന സഖ്യവും സെമി കാണാതെ പുറത്തായി. ചൈനീസ് ജോഡിയായ സെൻ സിവെയ്-ഹ്വാങ് യാക്വിയോങ് എന്നിവരാണ് ഇന്ത്യൻ സഖ്യത്തെ തോൽപിച്ചത്. ആദ്യ ഗെയിമിൽ ചെറുത്തുനിന്ന ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ പെട്ടെന്ന് കീഴടങ്ങി. സ്‌കോർ: 21-17, 21-10.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP