Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർണായകമായ മൂന്നാം ഗെയിമിൽ അടിപതറി; ലോക ബാഡ്മിന്റണിൽ സൈനയ്ക്ക് വെങ്കലം മാത്രം; സെമിയിൽ പൊരുതി തോറ്റത് ജപ്പാന്റെ നൊസോമി ഒകുഹരയോട്

നിർണായകമായ മൂന്നാം ഗെയിമിൽ അടിപതറി; ലോക ബാഡ്മിന്റണിൽ സൈനയ്ക്ക് വെങ്കലം മാത്രം; സെമിയിൽ പൊരുതി തോറ്റത് ജപ്പാന്റെ നൊസോമി ഒകുഹരയോട്

മറുനാടൻ ഡസ്‌ക്‌

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ, ഇന്ത്യയുടെ സൈന നേവാൾ സെമിയിൽ പൊരുതി തോറ്റു.

ജാപ്പനീസ് താരം നൊസോമി ഒകുഹരയോട് പരാജയപ്പെട്ട സൈനയ്ക്ക് വെങ്കലം മാത്രം. 2015 ൽ ജക്കാർത്തയിൽ വെള്ളി നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെങ്കലമാണിത്.

ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വനിതാ സിംഗിൾസിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. ഒന്നാം ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈന രണ്ടാം ഗെയിമിൽ പൊരുതിയും നിർണായകമായ മൂന്നാം ഗെയിമിൽ പൊരുതാതെയുമാണ് കീഴടങ്ങിയത്. സ്‌കോർ: 21-12, 17-21, 10-21.
ആദ്യ ഗെയിം ഏറെക്കുറെ എളുപ്പത്തിൽ സ്വന്തമാക്കിയ സൈന്യ്ക്ക് രണ്ടാം ഗെയിമിലെ ഒകുഹുരയുടെ കുതിപ്പിനെ മറികടക്കാൻ കഴിഞ്ഞില്ല. തുടക്കം മുതൽ തന്നെ ലീഡ് നേടി മുന്നേറിയ ഒകുഹരയ്‌ക്കൈതിരെ പത്ത് പോയിന്റിനുശേഷമാണ് സൈന തിരിച്ചുവന്നത്. എന്നാൽ, അനാവശ്യമായ ചില പിഴവുകൾക്ക് സൈനയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതാണ് പിന്നീട് കണ്ടത്.
ഒളിംപിക് ചാംപ്യൻ കരോലിന മാരിനെ തോൽപ്പിച്ചാണ് ജപ്പാൻ താരം നസോമി ഒകുഹര സെമിയിൽ എത്തിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP