Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ; പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിൽ ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗം ഇന്ത്യയുടെ അഭിമാനമായി; ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി

കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ; പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിൽ ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗം ഇന്ത്യയുടെ അഭിമാനമായി; ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം.പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് സ്വർണം നേടിയത്, സ്നാച്ചിൽ 144ഉം ക്ലീൻ ആൻ ജർക്കിൽ 17ഉം അടക്കം 317 കിലോയാണ് സതീഷ് ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവർ (312 കിലോ ) വെള്ളിയും ആസ്ട്രേലിയയുടെ ഫ്രാൻകോയിൽ എട്ടോൻഡി (305 കിലോ ) വെങ്കലവും നേടി.

ആദ്യ രണ്ടു സ്വർണനേട്ടവും ഭാരോദ്വഹനത്തിൽ തന്നെയായിരുന്നു. മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവർ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. ഗുരുരാജ വെള്ളിയും ദീപക് ലാതർ വെങ്കലം നേടിയിരുന്നു.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചായിയാണ് ഉയർന്നത്.
ഗ്ലാസ്‌ഗോയിൽ നടന്ന 2014 കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ മൽസരിച്ച് ഈ ഇരുപത്തഞ്ചുകാരൻ സ്വർണം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP