Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഫലമോ... അതെന്താ? ഹോക്കി ഇന്ത്യയുടെ വാഗ്ദാനലംഘനം തുടരുന്നു; ദേശീയ ടീം പരിശീലകൻ ടെറി വാൽഷ് വീണ്ടും രാജിവച്ചു

പ്രതിഫലമോ... അതെന്താ? ഹോക്കി ഇന്ത്യയുടെ വാഗ്ദാനലംഘനം തുടരുന്നു; ദേശീയ ടീം പരിശീലകൻ ടെറി വാൽഷ് വീണ്ടും രാജിവച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിനു സമീപകാലത്തു മികച്ച വിജയങ്ങൾ നേടിക്കൊടുത്ത പരിശീലകൻ ടെറി വാൽഷ് അധികൃതർക്ക് വീണ്ടും രാജി സമർപ്പിച്ചു. പ്രതിഫലപ്രശ്‌നങ്ങൾ അടക്കമുള്ളവ പരിഹരിക്കാതിരുന്നതിനെത്തുടർന്നാണ് രാജി.

പ്രതിഫലത്തുകയുടെ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായതിനാൽ കഴിഞ്ഞ മാസം 19നു വാൽഷ് രാജിവച്ചെങ്കിലും പിന്നീട് പിൻവലിച്ചു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഹോക്കി ഇന്ത്യയുടെ ഉറപ്പിനെ തുടർന്നായിരുന്നു ഇത്. എന്നാൽ പ്രശ്‌നങ്ങളൊന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വാൽഷ് ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പതിനാറ് വർഷത്തിനു ശേഷം ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ജേതാക്കളായത് ടെറി വാൽഷിന്റെ പരിശീലന മികവിലാണ്. കഴിഞ്ഞ വാരം ഓസ്‌ട്രേലിയക്കെതിരായ ഹോക്കി ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നവംബർ 19ന് അദ്ദേഹത്തിന്റെ കരാർ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. വാൽഷ് ബുധനാഴ്ച ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.

ഭുവനേശ്വറിൽ അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ വാൽഷ് ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. അതേസമയം, 120 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയാണ് വാൽഷ് ചോദിച്ചിരിക്കുന്നതെന്നും ഇക്കാലയളവിൽ ടീമംഗങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെടുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട.

വാൽഷ് മുന്നോട്ട് വച്ച ആവശ്യങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചെങ്കിലും ധാരണയിൽ എത്താൻ കഴിയാത്തതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. അതേസമയം, വാൽഷിന്റെ കാലത്തു സാമ്പത്തിക ക്രമക്കേടുകൾ നിരവധി നടന്നെന്ന വാദമാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ബത്ര പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP