Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കായിക കേരളത്തോട്... കായിക ഭരണകർത്താക്കളോട്... കായിക മന്ത്രിയോട്... ഒരേയൊരു ചോദ്യം. നിങ്ങളെന്താണിങ്ങനെ?'; വോളിബോൾ അസോസിയേഷൻ തല്ലപ്പത്ത് അഴിമതിക്കാരാണെന്ന് ആരോപിച്ച് മുൻ താരം ടോം ജോസഫ് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള വോളിവോൾ അസോസിയേഷൻ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തിൽ കയറിക്കൂടിയ കള്ളന്മാരുമാണെന്ന് ആരോപിച്ച് മുൻ വോളിബോൾ താരം ടോം ജോസഫ് രംഗത്ത്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലിടൂടെയാണ് വോളിബോൾ അസോസിയേഷനിലെ അഴിമതികൾക്കെതിരെ അതിരൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കായിക കേരളത്തോട് ഭരണകർത്താക്കളോട് .കായിക മന്ത്രിയോട്.ഒരേയൊരു ചോദ്യം. നിങ്ങളെന്താണിങ്ങനെ. അന്ധരായതുകൊണ്ടോ, അന്ധത നടിക്കുന്നതുകൊണ്ടോ ..കളിയാണ് എന്നെ ഞാനാക്കിയത്.കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ കയറിക്കൂടിയ ചില അഴിമതിക്കാരും കള്ളന്മാരും ചേർന്ന് കായികരംഗം കയ്യടക്കിയിരിക്കുകയാണെന്നും വോളിബോൾ അസോസിയേഷനിലും ഇത്തരത്തിൽ അഴിമതിക്കാരുണ്ടെന്നും ടോം ജോസഫ് പറയുന്നു. വോളി വോൾ അസോസിയേഷൻ ചെയ്യുന്നത് കാശ് വീർപ്പിക്കലും തട്ടിപ്പും മാത്രമാണെന്നും.

കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണത്തിൽ അഴിമതി റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് കായിക മന്ത്രി ചെയ്യുന്നതെന്നും എടുക്കേണ്ടവർ മുഖം തിരിക്കുകയാണെന്നും ടോം ജോസഫ് ആരോപിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:-

കായിക കേരളത്തോട്.കായിക ഭരണകർത്താക്കളോട് .കായിക മന്ത്രിയോട്.ഒരേയൊരു ചോദ്യം. നിങ്ങളെന്താണിങ്ങനെ. അന്ധരായതുകൊണ്ടോ, അന്ധത നടിക്കുന്നതുകൊണ്ടോ ..കളിയാണ് എന്നെ ഞാനാക്കിയത്.കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.ഒരിക്കൽ, ഇന്നും.വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്. പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്. ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.

വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.പണകൊതിയന്മാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു. ഇന്നല്ല.ഒരു പാട് മുൻപ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച് വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളന്മാരും വരുന്നതിന് മുൻപുള്ള കാലമാണത്.

കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്. ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്. നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം. അഴിമതി റിപ്പോർട്ടുകൾ. ആർക്കുവേണ്ടിയായിരുന്നു അത്. എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.

അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ. കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ. എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്. എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്‌പോട്‌സ് കൗൺസിൽ.
എന്തിനാണ് സർ കായികതാരങ്ങളെ, വോളി കളിക്കാരെ,കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP