Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മുന്നേറ്റം; സൈനയ്ക്കു പിന്നാലെ സിന്ധുവും ക്വാർട്ടറിൽ; പുരുഷ വിഭാഗത്തിൽ സായ് പ്രണീതും അവസാന എട്ടിൽ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മുന്നേറ്റം; സൈനയ്ക്കു പിന്നാലെ സിന്ധുവും ക്വാർട്ടറിൽ; പുരുഷ വിഭാഗത്തിൽ സായ് പ്രണീതും അവസാന എട്ടിൽ

സ്പോർട്സ് ഡെസ്‌ക്‌

നാൻജിങ്: പത്താമത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം. സിംഗിൾസിൽ ഇന്ത്യയുടെ സൈന നേവാളിനും സായ് പ്രണീതിനും പിന്നാലെ പി.വി സിന്ധുവും ക്വാർട്ടറിൽ കടന്നു. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധു ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. സ്‌കോർ 21-10, 21-18. ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ ക്വാർട്ടറിലെ എതിരാളി.

ഡെന്മാർക്കിന്റെ എച്ച്.കെ വിറ്റിൻഹസിനെ തോൽപ്പിച്ച് ഇന്ത്യയുടെ സായ് പ്രണീതും ക്വാർട്ടറിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രനീതിന്റെ വിജയം. ഇതാദ്യമായാണ് പ്രനീത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നതനേരത്തെ നാലാം സീഡായ തായ്ലൻഡിന്റെ രത്ചനോക്ക് ഇന്തനോനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് സൈന നെഹ്‌വാളും ക്വാർട്ടറിൽ കടന്നിരുന്നു. തുടർച്ചയായി എട്ടു തവണ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ സൈന സ്വന്തമാക്കി്..

അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പർ താരം കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ഡാരൻ ല്യൂവിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 18-21, 18-21.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP