1 usd = 67.72 inr 1 gbp = 90.06 inr 1 eur = 79.00 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.21 inr

May / 2018
26
Saturday

ഒളിമ്പിക്‌സിൽ സ്വർണം നേടിയില്ലെങ്കിലും പാരാലിമ്പിക്‌സിൽ ഇന്ത്യക്കു നേട്ടം; നാടിന് അഭിമാനമായതു മാരിയപ്പൻ തങ്കവേലു; ഹൈജമ്പിലെ സ്വർണനേട്ടത്തിനു മാരിയപ്പനു രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു ജയലളിത

September 10, 2016

റിയോ ഡി ജനീറോ: വൻ സംഘവുമായി റിയോ ഒളിമ്പിക്‌സിനെത്തി ഒരു സ്വർണം പോലും നേടാതെ മടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനം മറക്കാം. റിയോയിൽ നിന്നിതാ ഇന്ത്യക്ക് ഒരു ഒളിമ്പിക്‌സ് സ്വർണം. റിയോയിൽ നടക്കുന്ന പാരാലിംപിക്‌സിലാണ് ഇന്ത്യ സ്വർണം നേടിയത്. പുരുഷ ഹൈജംപിൽ മാരിയ...

റിയോയിൽ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം നിഷേധിച്ചതു കോച്ച്; അത്‌ലറ്റിക് ഫെഡറെഷനെതിരായ പരാതി തിരുത്തിയ ഒ പി ജെയ്ഷ പരിശീലകൻ നിക്കോളായിക്കെതിരെ രംഗത്ത്; സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും ജെയ്ഷ

August 24, 2016

ബംഗളൂരു: മാരത്തൺ മത്സരത്തിനുശേഷം ട്രാക്കിൽ കുഴഞ്ഞുവീണ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷനെതിരായ നിലപാടിൽ നിന്ന് ഒ പി ജെയ്ഷ പിന്മാറി. ഫെഡറേഷനല്ല കോച്ച് നിക്കോളായിയാണു തനിക്കു വെള്ളം നിഷേധിച്ചതെന്നു ജെയ്ഷ പറഞ്ഞു. ഫെഡറേഷൻ വെള്ളം തന്നിട്ടില്ലെന്നു താൻ പറഞ്ഞിട്...

ഒളിമ്പിക്‌സ് വേദിയിൽ കുഴഞ്ഞു വീണ എനിക്കു കള്ളം പറയേണ്ട കാര്യമില്ലെന്നു ജെയ്ഷ; കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം മാരത്തൺ ഫിനിഷിങ് പോയിന്റിൽ ബോധം കെട്ടു വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രം

August 23, 2016

ന്യൂഡൽഹി: മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം ഒ പി ജെയ്ഷ ഒളിമ്പിക്‌സ് വേദിയിൽ തളർന്നു വീണ സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ ജെയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്...

ഗേൾഫ്രണ്ടിനെ കണ്ട് പൂതിമാറിയ ബോൾട്ട് നേരെ പോയത് നൈറ്റ് ക്ലബ്ബിലേക്ക്; റിയോയിലെ രാത്രികളിലെല്ലാം ഓരോ രാത്രിയിലും മൂന്ന് സ്ത്രീകൾ വരെ; ട്രാക്കിലെ രാജാവിന്റെ സ്ത്രീലമ്പടത്വം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

August 23, 2016

വേഗത്തിന്റെ പര്യായമായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് സ്ത്രീകളും ഒരു ദൗർബല്യമോ? ഞായറാഴ്ച രാത്രി റിയോയിലെ നിശാക്ലബ്ബിൽ ബോൾട്ട് ചെലവിട്ടത് മൂന്ന് സ്ത്രീകൾക്കൊപ്പം. ബോൾട്ടുമായി കിടക്കപങ്കിടുന്ന ചിത്രങ്ങൾ 20-കാരിയായ വിദ്യാർത്ഥിനി വാട്‌സാപ്പിലൂടെ പങ്കുവച്ചതിന...

വെള്ളി നേടിയ എത്യോപ്യൻ താരം തലയ്ക്ക് മുകളിൽ കൈ കുറുകെപ്പിടിച്ച് മാതൃരാജ്യത്തെ അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചു; മടങ്ങി എത്തുമ്പോൾ വീരപുരുഷനെ കാത്തിരിക്കുന്നത് വധശിക്ഷയോ

August 23, 2016

രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്ക് ഒളിമ്പിക്‌സ് എക്കാലവും വേദിയായിട്ടുണ്ട്. ഹിറ്റ്‌ലറുടെ സ്വേഛാധിപത്യത്തിനെതിരെ ജെസ്സി ഓവൻസ് പ്രതിഷേധിച്ചത് ഒളിമ്പിക് വേദിയിലാണ്. റിയോയിലും അരങ്ങേറി അത്തരമൊരു രാഷ്ട്രീയ പ്രതിഷേധം. എത്യോപ്യയിലെ അടിച്ചമർത്തലിനെതിരെ അവിടെനിന്...

മനുഷ്യത്വത്തിന്റെ മഹാ ഗാഥ രചിച്ച ആ സുന്ദരിമാർക്ക് ലോകത്തിന്റെ ആദരം; ഓട്ടത്തിൽ മറിഞ്ഞുവീണ അത്‌ലറ്റിനെ പിടിച്ചെഴുന്നേൽപ്പിച്ച താരത്തിനും നന്ദി പറഞ്ഞ താരത്തിനും അപൂർവ പുരസ്‌കാരം നൽകി ആദരിച്ച് ഒളിമ്പിക് കമ്മറ്റി

August 23, 2016

പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയാണ് ഒളിമ്പിക്‌സ്. മത്സരം എത്ര തീവ്രമായാലും സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിക്കുന്നതിലൂടെയാണ് ഒളിമ്പിക്‌സിലെ മുഹൂർത്തങ്ങൾ ലോകത്തിന്റെ മനസ്സിലേക്ക് പതിയുക. ന്യൂസീലൻഡിന്റെ നിക്കി ഹാംബ്ലിനും അമേരിക്കയുട...

വെള്ളം കിട്ടാതെ തളർന്ന് വീണ ജെയ്ഷ ബോധമില്ലാതെ കിടന്നത് മൂന്ന് മണിക്കൂർ; മരിച്ചെന്ന് പറഞ്ഞ് ബഹളം വച്ച പരിശീലകനെ അര ദിവസം പൊലീസ് റിമാൻഡ് ചെയ്തു; കുറ്റം എല്ലാം താരത്തിന്റെ തലയിൽ കെട്ടി വച്ച് കൈയൊഴിഞ്ഞ് മേലാളന്മാർ; ഇന്ത്യ ഒളിമ്പിക്‌സിൽ മെഡൽ വാങ്ങാത്തത് എന്താണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മലയാളി താരത്തിന്റെ പുനർജന്മം

August 23, 2016

  ന്യൂഡൽഹി: ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഒളിമ്പിക്‌സിൽ മെഡൽ കിട്ടുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഒപി ജെയ്ഷ എന്ന മലയാളി അത്‌ലറ്റിന് സംഭവിച്ചത്. അത്‌ലറ്റുകളെക്കാൾ കൂടുതൽ തിക്കി നിറച്ച് കൊണ്ട് വരുന്ന ഒഫീഷൈൽ സംഘാംഗങ്ങൾ റിയോ ബീച്ചി...

മഴയിലും കൊടുങ്കാറ്റിലും റിയോ സ്തംഭിച്ചു; ശോഭകെട്ട് ക്ലോസിങ് സെറിമണി; ടോക്യോയിൽ കാണാനായി താരങ്ങൾ കെട്ടിപ്പിടിച്ചു പിരിഞ്ഞു; രണ്ട് മെഡൽ നേടി 67ാം സ്ഥാനത്തോടെ മാനം കെടാതെ ഇന്ത്യക്ക് മടക്കം; ചൈനയെ മൂന്നാം സ്ഥാനത്താക്കി ബ്രിട്ടൻ മെഡൽ ടാലിയിൽ രണ്ടാമതെത്തി; നാലും അഞ്ചും സ്ഥാനത്ത് റഷ്യയും ജർമ്മനിയും

August 22, 2016

റിയോഡി ജെനീറോ: വീറും വാശിയും നിറഞ്ഞ കായിക പോരാട്ടങ്ങൾക്ക് അന്ത്യമായതിന് പിന്നാലെ റിയോയിൽ കാറ്റിന്റെയും മഴയുടെയു താണ്ഠവം. ഇതോടെ റിയോ ഒളിമ്പിക്‌സിന്റെ അവസാന നിമിഷം സമാപന പരിപാടികൾ നിറം കെട്ടു. ഉദ്ഘാടന ചടങ്ങിലെന്ന പോലെ ബ്രസീലിന്റെ സാംസ്‌കാരികത്തനിമയ്ക്ക...

നേടിയവരെക്കുറിച്ചുള്ള ചർച്ച കഴിയുംമുമ്പ് നേടാനുള്ളവർ വാർത്തകളിൽ നിറഞ്ഞു; ടോക്യോയിലേക്ക് ബ്രിട്ടൻ പരിശീലിപ്പിക്കുന്നവരുടെ ലിസ്റ്റ് പുറത്ത്; കതിരിൽ വളംവെക്കുന്ന ഇന്ത്യൻ മേലാളന്മാർ വായിച്ചറിയാൻ

August 22, 2016

റിയോ ഒളിമ്പിക്‌സിന് തിരശീല വീണു. ഉയർന്ന മെഡൽ പ്രതീക്ഷകളോടെ റിയോയിലെത്തിയ ഇന്ത്യൻ താരങ്ങളിൽ രണ്ടുപേരൊഴികെ ശേഷിച്ചവർ വെറുംകൈയോടെ തിരിച്ചുവന്നു. മെഡൽ കിട്ടിയില്ലെങ്കിലും രണ്ടോ മൂന്നോ പേരുടെ പ്രകടനം കൈയടി നേടുകയും ചെയ്തു. ഇന്ത്യയുടെ ഒളിമ്പിക്‌സ് ഇത്രയും ...

സ്ത്രീലമ്പടത്വം ഉപേക്ഷിച്ച് മര്യാദക്കാരനാകാൻ ഉറച്ച് ഉസൈൻ ബോൾട്ട്; ജമൈക്കൻ സുന്ദരികൾ എല്ലാം സ്വപ്നം കണ്ടിട്ടും കല്യാണത്തിന് നറുക്കുവീണത് ഈ പെൺകുട്ടിക്ക്

August 22, 2016

ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈൻ ബോൾട്ട്. ലോകം മുഴുവൻ അറിയപ്പെടുന്ന താരം. സെലിബ്രിറ്റി ജീവിതവും സുന്ദരികളുമൊത്തുള്ള നിശാ വിരുന്നുകളും ബോൾട്ടിന് മടുത്തു. ഒളിമ്പിക്‌സ് കരിയറിനോട് വിടപറഞ്ഞ ജമൈക്കൻ ഇതിഹാസം പുതിയൊരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്...

ടിന്റു യോഗ്യത നേടാതെ പുറത്തായ 800 മീറ്ററിലെ മെഡൽ ജേതാക്കൾ ശരിക്കും സ്ത്രീകൾ തന്നെയോ? ഉഷയുടെ ആരോപണങ്ങൾ ശരിവച്ച് ടെസ്റ്റസ്റ്റെറോൺ ചർച്ചയാവുന്നു

August 22, 2016

റിയോ: 'ആർത്തവവും ഗർഭപാത്രവുമില്ലാത്ത സ്ത്രീകളോടാണ് ഞങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നത്. ഇങ്ങനെയുള്ളവരുമായി മത്സരിക്കുന്നത് ഞങ്ങളോടു ചെയ്യുന്ന അനീതിയാണ്' - ഒളിമ്പിക്‌സിനായി റിയോയിലേക്ക് പോകുന്നതിന് മുമ്പ് ടിന്റു ലൂക്ക പറഞ്ഞ വാക്കുകളാണിത്. ആ ആശങ്ക ശരിവെക്...

12 സ്വർണമടക്കം 41 മെഡലുകളുമായി ജപ്പാൻ ആറാം സ്ഥാനത്ത്; ഒമ്പത് സ്വർണം അടക്കം 21 മെഡലുകളുമായി കൊറിയ എട്ടാം സ്ഥാനത്ത്; രണ്ടു സ്വർണവും രണ്ടുവെള്ളിയും രണ്ടു വെങ്കലവും നേടി തായ്‌ലൻഡും; ഇന്ത്യ നാണിക്കേണ്ടത് ഈ കുഞ്ഞു രാജ്യങ്ങളെ ഓർത്ത്

August 22, 2016

'130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ നാണം കെടുത്താൻ നാലുവർഷം കൂടുമ്പോൾ നടക്കുന്ന ആഗോള ഗൂഢാലോചന'- ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മോശം പ്രകടനം തുടർന്നപ്പോൾ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ച പലതരം തമാശകളിലൊന്നായിരുന്നു ഇത്. ഒടുവിൽ റിയോ ഒളിമ്പിക്‌സിന് തിരശീല വീണപ്പോഴും ഇ...

ടിന്റു ലൂക്കയും രഞ്ജിത്ത് മഹേശ്വരിയും നാണം കെട്ടിടത്ത് തല ഉയർത്തിപ്പിടിച്ച് മലയാളി താരം ടി ഗോപി; ലോകറാങ്കിങ്ങിൽ 113ാം സ്ഥാനത്തുള്ള ഗോപി റിയോയിൽ 25ാം സ്ഥാനത്ത്; ഒളിമ്പിക് മാരത്തോണിൽ കുറിച്ചത് കരിയറിലെ ഏറ്റവും മികച്ച സമയം

August 22, 2016

റിയോ: ലോകകായിക വേദിയായ ഒളിമ്പിക്‌സിൽ പങ്കെടുക്കുമ്പോൾ പ്രധാന ലക്ഷ്യം മികച്ചൊരു പോരാട്ടം കാഴ്‌ച്ചവെക്കാനാണ്. എന്നാൽ, മലയാളി താരങ്ങളായ ടിന്റു ലൂക്കയും രഞ്ജിത്ത് മഹേശ്വരിയും നാണം കെടുത്തിയപ്പോൾ അകക്കൂട്ടത്തിൽ തല ഉയർത്തിപ്പിടിച്ചത് ഒരു മലയാളിപ്പയ്യനാണ്. ...

മൂന്നാം മെഡലെന്ന് ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു; ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത് റിയോയിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്ത്

August 21, 2016

റിയേ ഡി ജനെയ്‌റൊ: പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ശേഷം മൂന്നാമതൊരു മെഡൽ റിയോ ഒളിമ്പിക്‌സിൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. ഈ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന യോഗേശ്വർ ദത്തിന് യോഗ്യതാ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. അ...

10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു മോഫാറ വീണ്ടും; അത്‌ലറ്റിക്‌സ് ചരിത്രം തിരുത്തി കുറിക്കപ്പെട്ടത് അപൂർവ്വ റെക്കോർഡ്

August 21, 2016

റിയോഡിജനിറോ: റിയോ ട്രാക്കിൽ മോഫാറ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് .10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു കൊണ്ടാണ് റിയോ ട്രാക്കിൽ മോഫാറ വീണ്ടും ശ്രദ്ധേയമാകുന്നത്. ഒളിമ്പിക്‌സ് ട്രാക്കിൽ ഡബിൾ തികയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് ...

MNM Recommends