Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജിത്തും അനുമോളും രണ്ടുദേശീയ റെക്കോഡുകൾ തകർത്തു; മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്നു; സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ആദ്യനാൾ കണ്ടത് എറണാകുളത്തിന്റെ കുതിപ്പ്

അജിത്തും അനുമോളും രണ്ടുദേശീയ റെക്കോഡുകൾ തകർത്തു; മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്നു; സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ആദ്യനാൾ കണ്ടത് എറണാകുളത്തിന്റെ കുതിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

പാലാ:സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളം കുതിപ്പ് തുടങ്ങി. ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നിൽക്കുന്നു. എറണാകുളത്തിന് പിന്നിൽ 32 പോയിന്റുമായി പാലക്കാടാണുള്ളത്.മീറ്റിന്റെ ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങൾക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകൾകൂടി പിറന്നു. മീറ്റ് റെക്കോഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. 3000 മീറ്റർ ഓട്ടത്തിൽ മാർബേസിലിന്റെ അനുമോൾ തമ്പിയും 5000 മീറ്ററിൽ പറളി ഹൈസ്‌കൂളിലെ അജിത്തുമാണ് രാവിലെ ദേശീയ റെക്കോഡുകൾ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ അഭിഷേക് മാത്യു (മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലം), ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ത്രോയിൽ യാദവ് നരേഷ് കൃപാൽ (മാർബേസിൽ എച്ച്.എസ്.എസ്.കോതമംഗലം), ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ശ്രീകാന്ത് കെ.എം. (ഗവ.വി.എച്.എസ്.എസ്. മണീട്) എന്നിവരാണ് മീറ്റ് റെക്കോർഡുകൾ മറികടന്നത്.
400 മീറ്ററിൽ അഭിഷേക് മാത്യു 0:48.88 സെക്കൻഡിലാണ്. ജാവലിൻ ത്രോയിൽ യാദവ് നരേഷ് കൃപാൽ 61.66 മീറ്റർ ദൂരത്തിൽ എറിഞ്ഞു. 7.05 മീറ്റർ ചാടിയാണ് ലോംങ് ജംപിൽ ശ്രീകാന്ത് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.

18 ഫൈനലുകളാണ് ആദ്യ ദിനം പൂർത്തിയാക്കിയത്. 27 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണുള്ളത്. തൊട്ടുപിന്നാലെ 24 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP