Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭുവനേശ്വർ കുമാറും ശിഖർ ധവാനും കളിക്കില്ല; അരങ്ങേറ്റത്തിനൊരുങ്ങി തമിഴ്‌നാടിന്റെ രഞ്ജി ക്യാപ്റ്റൻ വിജയ് ശങ്കർ

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭുവനേശ്വർ കുമാറും ശിഖർ ധവാനും കളിക്കില്ല; അരങ്ങേറ്റത്തിനൊരുങ്ങി തമിഴ്‌നാടിന്റെ രഞ്ജി ക്യാപ്റ്റൻ വിജയ് ശങ്കർ

കൊൽക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ശിഖർ ധവാനും ഭുവനേശ്വർ കുമാറും കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും പിന്മാറാൻ കാരണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. അതേസമയം തമിഴ്‌നാടിന്റെ രഞ്ജി ക്യാപ്റ്റൻ വിജയ് ശങ്കർ ടീമിൽ അരങ്ങേറ്റം കുറിക്കും.

രണ്ടാം ടെസ്റ്റിൽ നിന്ന് മാത്രം ധവാൻ വിട്ടു നിൽക്കുമ്പോൾ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഭുവനേശ്വർ കളിക്കില്ല. മൂന്നാം ടെസ്റ്റിന്റെ സെലക്ഷൻ പട്ടികയിൽ ധവാനുണ്ടാകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഭാര്യ ആയിഷ മുഖർജിയുടെ അസുഖത്തെ തുടർന്ന് നേരത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടയിലും ശിഖർ ധവാൻ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു

തമിഴ്‌നാടിന്റെ രഞ്ജി ക്യാപ്റ്റൻ വിജയ് ശങ്കറിനെ പകരം ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇഷാന്ത് ശർമ്മയും മുരളി വിജയും റിസർവ് താരങ്ങളായി ടീമിനൊപ്പമുള്ളതിനാൽ ഓൾറൗണ്ടർ വിജയ് ശങ്കറിന് രണ്ടാം ടെസ്റ്റിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്.

ആദ്യമായാണ് വിജയ് ശങ്കർ ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 32 മത്സരങ്ങളിൽ നിന്ന് 1671 റൺസും 27 വിക്കറ്റുമെടുത്തിട്ടുണ്ട് വിജയ്. നേരത്ത ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. വിവാഹത്തിന് വേണ്ടിയാണ് ഭുവനേശ്വർ ലീവെടുക്കുന്നത്. നൂപുർ നഗറുമായുള്ള ഭുവിയുടെ വിവാഹം നവംബർ 23നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP