Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈക്ക് പോയ ജീവൻ തിരികെ നൽകി ഫാഫ് ഡു പ്ലെസി; കലാശപോരിന് കച്ചമുറുക്കി ഫൈനലിലേക്ക്; ത്രില്ലടിപ്പിച്ച് ക്ലാസിക്ക് പോരാട്ടത്തിൽ ഹൈദരാബാദിനെ മുട്ടുകുത്തിച്ചത് രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ

ചെന്നൈക്ക് പോയ ജീവൻ തിരികെ നൽകി ഫാഫ് ഡു പ്ലെസി; കലാശപോരിന് കച്ചമുറുക്കി ഫൈനലിലേക്ക്; ത്രില്ലടിപ്പിച്ച് ക്ലാസിക്ക് പോരാട്ടത്തിൽ ഹൈദരാബാദിനെ മുട്ടുകുത്തിച്ചത് രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ

മുംബൈ: ആരാധകരെ അവശ്യത്തിലേറെ ത്രില്ലടിപ്പിച്ച മത്സരത്തിൽ ചെന്നൈക്ക് പോയ ജീവൻ തിരിച്ച് നൽകിയത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി. അവസാന ഓവറുകളിൽ മുൾമുനയിൽ നിർത്തുന്ന വിജയം വീണ്ടും ആവർത്തിച്ച് ചെന്നൈ. 

ആദ്യ പ്ലേ ഓഫിൽ കരുത്തരുടെ ഏറ്റുമുട്ടലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് രണ്ട് വിക്കറ്റിന്.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 139 റൺസിലൊതുങ്ങി. 3 ഓവറിൽ 43 റൺസ് നേടേണ്ടിയിരുന്ന ചെന്നൈ 5 പന്തുകൾ ബാക്കി നിൽക്കെയാണ് 2 വിക്കറ്റ് ജയം നേടിയത്.ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബ്രാവോയടക്കമുള്ള ചെന്നൈ ബോളർമാരുടെത്.

ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ ആദ്യ ബോളിൽ തന്നെ ഫോമിലുള്ള ശിഖർ ധവാൻ പുറത്തായി. എങ്കിലും കെയ്ൻ വില്ല്യംസണിൽ പ്രതീക്ഷ സൂക്ഷിച്ച ഹൈദരാബാദിന് ശർദ്ധുൽ താക്കൂർ മറുപടി നൽകിയപ്പോൾ ഹൈദരാബാദിന്റെ ബാറ്റിങ്  അടിത്തറയിളകുകയായിരുന്ന ഹൈദരാബാദിനെ 29 പന്തിൽ 43 റൺസെടുത്ത ബ്രാത്ത്വെയ്ത്താണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഗോസാമി (9 പന്തിൽ 12), വില്ല്യംസൺ (15 പന്തിൽ 24), മനീഷ് പാണ്ഡെ (16 പന്തിൽ 8), ഷക്കീബ് അൽ ഹസൻ (10 പന്തിൽ 12) എന്നിവർ പെട്ടെന്ന് മടങ്ങി.

പതിവു പോലെ തങ്ങളുടെ ബൗളിങ് മികവ് പുറത്തെടുത്ത സൺറൈസേഴ്സ് ബൗളർമാർ ചെന്നൈ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. സ്റ്റാർ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സൺ സംപൂജ്യനായി പുറത്തായപ്പോൾ ഹൈദരാബാദ് ചെന്നൈയ്ക്ക് മുന്നറിയിപ്പ് നൽകി. പിന്നീടെത്തിയ സുരേഷ് റെയ്നയും, അമ്പാട്ടി റായിഡുവും എംഎസ് ധോണിയും ജഡേജയും ബാറ്റിങ്ങിൽ പരാജയപ്പെടുകയായിരുന്നു.

ഓപ്പണിങ് ഇറങ്ങി ടീമിനെ സ്വന്തം ചുമലിലേറ്റി വിജയത്തിലെത്തിച്ച ഡുപ്ലെസിയാണ് ഇന്നലത്തെ താരം. അവസാന മൂന്നോവറിലാണ് കൈവിട്ട മത്സരം ചെന്നൈ തിരിച്ചുപിടിച്ചത്. ഫൈനലിലെത്തുക എന്ന സൺറൈസേഴ്സിന്റെ മോഹത്തെ ചെന്നൈയുടെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇല്ലാതാക്കിയത്.41 പന്തിൽ 67 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഇന്നിങ്‌സിനു മികച്ച പിന്തുണയാണ് 5 പന്തിൽ നിന്ന് 15 റൺസുമായി ശർദ്ധുൽ താക്കൂർ നൽകിയത്. 8 പന്തിൽ നിന്ന് 27 റൺസാണ് കൂട്ടുകെട്ട് നേടി ചെന്നൈയുടെ ഫൈനൽ ഉറപ്പിച്ചത്.

ഇതോടെ, ഐപിഎൽ ഫൈനലിനുള്ള യോഗ്യതയ്ക്കായി ഹൈദരാബാദിന് ഇനിയും കാത്തിരിക്കണം. രണ്ടാം പ്ലേ ഓഫിൽ കൊൽക്കത്ത-രാജസ്ഥാനും തമ്മിലുള്ള വിജയിയുമായി ജയിച്ചാൽ മാത്രമാണ് ഹൈദരാബാദിന് കലാശപ്പോരിനെത്താൻ സാധിക്കൂ. ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7നാണ് കൊൽക്കത്ത-രാജസ്ഥാൻ പോരാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP