Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിസിഐയ്ക്ക് ഇരട്ട നിയമമോ? ഒത്തുകളിച്ച ചെന്നെ സൂപ്പർകിങ്‌സിനും രാജസ്ഥാൻ റോയൽസിനും പ്രത്യേക നിയമമെന്നും ശ്രീശാന്ത്; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും; അപ്പീൽ നല്കുമെന്നും ശ്രീശാന്ത്

ബിസിസിഐയ്ക്ക് ഇരട്ട നിയമമോ? ഒത്തുകളിച്ച ചെന്നെ സൂപ്പർകിങ്‌സിനും രാജസ്ഥാൻ റോയൽസിനും പ്രത്യേക നിയമമെന്നും ശ്രീശാന്ത്; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും; അപ്പീൽ നല്കുമെന്നും ശ്രീശാന്ത്

തനിക്കു വേണ്ടി പ്രത്യേക നിയമമോ എന്ന് ശ്രീശാന്തിന്റെ പ്രതികരണം. യഥാർത്ഥ കുറ്റക്കാർ എപ്പോഴും രക്ഷപ്പെടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി . ചെന്നെ സൂപ്പർ കിങ്‌സിന്റെ കാര്യത്തിലും രാജസ്ഥാൻ റോയൽസിന്റെയും കാര്യത്തിൽ ഈ നിയമം ബാധകമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരിച്ചത്

ലോധാ കമ്മിറ്റി റിപ്പോർട്ടിൽ പതിമൂന്നു പേർ അഴിമതി നടത്തിയതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിരുന്നു. ഇവരെ പറ്റി ബിസിസിഐ നി്ശബ്ദമാണ്. കോടതിയും ഒന്നും പറഞ്ഞിട്ടില്ല. അത് എനിക്ക പ്രതീക്ഷ നല്കുന്നുണ്ട് . ഒത്തുകളി കേസിൽ പിടിക്കപ്പെട്ട രാജസ്ഥാൻ റോയൽസിനേയും ചെന്നെ സൂപ്പർ കിങ്‌സിനേും ബോർഡുതന്നെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. അനീതിയാണ് . ഇതിനെതിരേ എന്റെ പോരാട്ടം തുടരുകതന്നെ ചെയ്യും . ശ്രീശാന്ത് പറഞ്ഞു.
പിന്തുണയ്ക്കുന്ന ആരാധരും കുടുംബവും ബന്ധുക്കളുമാണ് തന്റെ ശകതി. ഈ പിന്തുണയ്ക്ക് നന്ദി പറയുന്നതായും ശ്രീശാന്ത് പറഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി അന്തിമമല്ലെന്ന് ശ്രീശാന്തിന്റെ അഭിഭാഷകൻ അഡ്വ. ശിവൻ മഠത്തിൽ പറഞ്ഞു. മേൽക്കോടതിയയിൽ അപ്പീൽ നല്കും. ശ്രീശാന്തിന് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP