Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധോണിക്കും സച്ചിനും ശേഷം ഒരു ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതം കൂടി സിനിമയാകുന്നു; ഇന്ത്യ കണ്ട ഏറ്റവും ചങ്കൂറ്റമുള്ള നായകൻ ദാദയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്; എ സെഞ്ചുറി ഈസ് നോട്ട ഇനഫ് എന്ന ആത്മകഥയെ ആസ്പദമാക്കിയാകും ചിത്രം; ആരാധകർ ആവേശത്തിൽ

ധോണിക്കും സച്ചിനും ശേഷം ഒരു ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതം കൂടി സിനിമയാകുന്നു; ഇന്ത്യ കണ്ട ഏറ്റവും ചങ്കൂറ്റമുള്ള നായകൻ ദാദയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്; എ സെഞ്ചുറി ഈസ് നോട്ട ഇനഫ് എന്ന ആത്മകഥയെ ആസ്പദമാക്കിയാകും ചിത്രം; ആരാധകർ ആവേശത്തിൽ

ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും ചങ്കൂറ്റ മുള്ള ക്യാപ്റ്റൻ, ആരാധകർ സ്നേഹത്തൊടെ 'ദാദ' എന്നുവിളിക്കുന്ന മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു.  ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആൻഡ്രു ഫ്‌ളിന്റോഫ് ടീമിന്റെ വിജയത്തിൽ ഇന്ത്യയിൽ വന്ന് ജേഴ്‌സി ഉൗരി അഹ്‌ളാദം പങ്കുവച്ചിരുന്നു. ഇതിന്റെ മറുപടി അങ്ങ് ഇംഗ്ലണ്ടിൽ പോയി ദാദ നൽകിയത് ആരും മറക്കാൻ ഇടയില്ല.

 2002ൽ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ശേഷം ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ ആഘോഷം കാണുന്ന ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അത് ഇന്നും രോമഞ്ചമാണ്. കളിക്കാരുടെ സ്പിരിറ്റ് ഇത്രത്തോളമുയർത്തിയ മറ്റൊരു നായകനില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്റെ ജീവിതം സിനിമയാകുന്നതിൽ ആരാധകരും വളരെ ആവേശത്തിലാണ്. സച്ചിന്റെയും ധോണിയുടെയും ബയോപിക്കുകൾ വന്നപ്പോൾ ആരധകരുടെ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഗാംഗുലിയുടെ ബയോപിക്കിനാണ്.

ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് ഫലം കാണുന്നത്. 'എ സെഞ്ചുറി ഈസ് നോട്ട ഇനഫ്' എന്ന സൗരവ് ഗാംഗുലിയുടെ ആത്മകഥയെ ആസ്പദമാക്കി ആൾട്ട് ബാലാജി പ്രൊഡക്ഷൻ ഹൗസാണ് ദാദയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമാണ് ആൾട്ട് ബാലാജി.

സൗരവ് ഗാംഗുലിയുടെ ആത്മകഥ 'എ സെഞ്ചുറി ഈസ് നോട്ട ഇനഫ്' രണ്ട് മാസം മുമ്പാണ് പ്രകാശനം ചെയ്തത്. ദാദ ഇതിനെ വിശേഷിപ്പിച്ചത് തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതം എന്നായിരുന്നു. കൊൽക്കത്തിയിലെ ബീരൻ റോയ് റോഡിൽ നിന്നും ലോർഡ്സ് വരെയുള്ള യാത്രയാണ് ഗാംഗുലിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്നത്.

തന്റെ ജീവിതം സിനിമയാക്കുമ്പോൾ കൊൽക്കത്തയിൽ നിന്നുള്ള സംവിധായകൻ വേണമെന്നാണ് താരത്തിന്റെ ആഗ്രഹം എന്നാൽ ഏകതയ്ക്ക്മുംബൈയിൽ നിന്നുള്ള സംവിധായകനെ വേണമെന്നാണ് ആഗ്രഹമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.എന്നാൽ ബാലാജി പ്രൊഡക്ഷൻ ഹൗസുമായി സിനിമയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കൂടുതൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP