Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികളുടെ കിലുക്കമുള്ള ഐ എസ് എൽ ടീമിനെ തകർത്ത് ഗോകുലം കേരള എഫ് സി സൂപ്പർ കപ്പിന്; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; സൂപ്പർ കപ്പിൽ ഗോകുലത്തിന് എതിരാളികൾ ബാംഗ്ലൂർ എഫ് സി

കോടികളുടെ കിലുക്കമുള്ള ഐ എസ് എൽ ടീമിനെ തകർത്ത് ഗോകുലം കേരള എഫ് സി സൂപ്പർ കപ്പിന്; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; സൂപ്പർ കപ്പിൽ ഗോകുലത്തിന് എതിരാളികൾ ബാംഗ്ലൂർ എഫ് സി

ഭുവനേശ്വർ: കോടികളുടെ താരങ്ങളെ ടീമിലെത്തിച്ച് ഇന്ത്യൻ ഫുട്‌ബോളിന്റെ ഏറ്റവും തിളക്കമുള്ള ലീഗായ ഐഎസ്എല്ലിൽ കളിക്കുന്ന നോർത്ത ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി ഐ ലീഗിലെ ആദ്യ സീസണുകാരായാ ഗോകുലം കേരള എഫ് സി സൂപ്പർ കപ്പിന് യോഗ്യത നേടി.നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഗോകുലത്തിന്റെ മുന്നേറ്റം.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഹെൻ റി കിസേക്കയുടെ ഇരട്ടഗോളുകളാണ് ഗോകുലത്തിനു വിജയമൊരുക്കിയത്. 43, 75 മിനിറ്റുകളിലായിരുന്നു കിസേക്കയുടെ ഗോളുകൾ. 43-ാം മിനിറ്റിൽ മലയാളി താരം അർജുൻ ജയരാജിന്റെ പാസിൽ നിന്നായിരുന്നു കിസേക്കയുടെ ആദ്യ ഗോൾ. ഇടവേളയ്ക്ക് ഈ ഗോൾ ലീഡിൽ പിരിഞ്ഞ ഗോകുലത്തിനായി 75-ാം മിനിറ്റിൽ കിസേക്ക-അർജുൻ സഖ്യം പട്ടിക തികച്ചു.

സൂപ്പർ കപ്പിൽ കരുത്തരായ ബംഗളുരു എഫ്‌സിയാണ് ഗോകുലത്തിന്റെ ആദ്യ എതിരാളികൾ. ഏപ്രിൽ ഒന്നിനാണു മത്സരം.നേരത്തെ നടന്ന ആദ്യ പോരാട്ടത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപിച്ചു ചർച്ചിൽ ബ്രദേഴ്‌സും യോഗ്യത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP