Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിയെടുത്ത കോഹ്ലി ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യ ശ്രീലങ്കയോട് തോറ്റു; ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ തോൽവി ഏഴുവിക്കറ്റിന്; ധോണിയുടെ പോരാട്ടത്തിൽ ഉയർത്തിയ 112 റൺസ് ലക്ഷ്യം ഈസിയായി പിന്തള്ളി ലങ്ക  

അവധിയെടുത്ത കോഹ്ലി ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യ ശ്രീലങ്കയോട് തോറ്റു; ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ തോൽവി ഏഴുവിക്കറ്റിന്; ധോണിയുടെ പോരാട്ടത്തിൽ ഉയർത്തിയ 112 റൺസ് ലക്ഷ്യം ഈസിയായി പിന്തള്ളി ലങ്ക   

ധർമ്മശാല: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് അനായാസ വിജയം. 176 പന്ത് ശേഷിക്കെ ഇന്ത്യ ഉയർത്തിയ 112 റൺസിന്റെ വിജയലക്ഷ്യം ലങ്ക മറികടന്നു. പരമ്പരയിൽ ഇതോടെ ലങ്ക 1-0 എന്ന നിലയിൽ മുന്നിലെത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ ലക്ഷ്യം മൂന്നുവിക്കറ്റ് മാത്രം മറികടന്ന് ലങ്ക മറികടന്നു. ഉപുൽ തരംഗ 49 റൺസും നിരോഷൻ 26 റൺസും നേടി.

ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവമാണ് ഇന്ന ധർമ്മശാലയിൽ നടന്നത്. നാണക്കേടിന്റെ വക്കിൽ നിന്നും ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിച്ച ധോണി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ നൂറിൽ താഴെ ഒതുങ്ങിയേനെ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചത്. ടോസ് നേടുന്നതിൽ പരാജയപ്പെടുന്നതിൽ തൊട്ട് തുടങ്ങിയ ഇന്ത്യയുടെ നിർഭാഗ്യം ശ്രീലങ്കൻ ബൗളർമാർ പൂർത്തിയാക്കുകയായിരുന്നു. ലങ്കൻ മീഡിയം പേസർ സുരങ്ക ലക്മലിന്റെ പ്രകടനമാണ് ഇന്ത്യയെ തകർത്തത്.

ധോണി നേടിയ അർദ്ധസെഞ്ചുറിയുടെ (65) പിൻബലത്തിൽ ഇന്ത്യ 112 റൺസ് നേടി ധർമശാലയിൽ കൂട്ടത്തകർച്ചയിൽ നിന്ന രക്ഷ നേടി. ലങ്കയ്‌ക്കെതിരേയുള്ള ആദ്യ എകദിനത്തിൽ ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നു. എന്നാലും വിജയമുറപ്പിച്ചാണ് ലങ്ക ബാറ്റു വീശി തുടങ്ങിയത്. ഇത് ഫലംകണ്ടു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക വിജയം പിടിച്ചെടുത്തു.

17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യൻ നിരയെ വാലറ്റത്തെ കൂട്ടുപിടിച്ചു ധോണി നൂറ് കടത്തുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്ബ് ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ രണ്ടു റൺസുമായി നായകൻ രോഹിത് ശർമ മടങ്ങി. അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യർ (9), ദിനേഷ് കാർത്തിക്(0), മനീഷ് പാണ്ഡെ(2), ഹാർദിക്ക് പാണ്ഡ്യ (10), ഭുവനേശ്വർ കുമാർ (0) എന്നിവരൊക്കെ 29 റൺസിനു മുമ്ബ് പവലിയനിൽ തിരിച്ചെത്തി.

പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലക്മൽ നാല് വിക്കറ്റുകൾ പിഴുതത്. ബോൾ ചെയ്ത എല്ലാ ലങ്കൻ ബൗളർമാർക്കും വിക്കറ്റുകൾ സമ്മാനിക്കുകയായിരുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. ആറ് ബൗളർമാർ ലങ്കക്ക് വേണ്ടി പന്തെറിഞ്ഞു. നുവാൻ പ്രദീപ് രണ്ടും, എയ്ഞ്ചലോ മാത്യൂസ്, തിസര പെരേര, അഖില ധനഞ്ജയ, സചിത്ര പതിരന തുടങ്ങിയവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

29 റൺസിന് ഏഴ് വിക്കറ്റ് എന്ന നാണക്കേടിൽ നിന്നുംധോണിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ സ്‌കോർ 112 ൽ എത്തിച്ചത്. അവസാനസ്ഥാനക്കാരനായി ധോണി പുറത്താകുമ്‌ബോൾ സ്‌കോർ 100 കടക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു ഇന്ത്യൻ നിര. ധോണിക്ക് പുറമെ 19 റൺസെടുത്ത കുൽദീപ് യാദവും 10 റൺസ് നേടിയ ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യൻ ബാറ്റിങ് നരയിൽ രണ്ടക്കം കടന്നവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP