Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലങ്കൻ കോട്ടയിൽ വിള്ളൽ വീഴ്‌ത്തി അശ്വിനും ജഡേജയും ഇഷാന്തും നിറഞ്ഞാടി; നാഗ്പൂർ ടെസ്റ്റിൽ ശ്രീലങ്ക 205 ന് ഓൾ ഔട്ട് ; മറുപടിയിൽ പതറി ഇന്ത്യയും

ലങ്കൻ കോട്ടയിൽ വിള്ളൽ വീഴ്‌ത്തി അശ്വിനും ജഡേജയും ഇഷാന്തും നിറഞ്ഞാടി; നാഗ്പൂർ ടെസ്റ്റിൽ ശ്രീലങ്ക 205 ന് ഓൾ ഔട്ട് ; മറുപടിയിൽ പതറി ഇന്ത്യയും

മറുനാടൻ മലയാളി ഡസ്‌ക്

നാഗ്പൂർ: ഇന്ത്യക്കതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 205 റൺസിന് ഓൾ ഔട്ട്. സ്പിന്നും പേസും വിളയാടിയപ്പോൾ, 79.1 ഓവർ മാത്രമാണ് ലങ്കയ്ക്ക് ഒന്നാം ദിവസം ബാറ്റ് ചെയ്യാൻ കഴിഞ്ഞത്.

ഹാഫ് സെഞ്ചുറി അടിച്ച കരുണരത്നെയ്ക്കും ക്യാപ്റ്റൻ ചാണ്ഡിമലിനും ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിങ്ങിനെ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. 57 റൺസെടുത്ത ചാണ്ഡിമലാണ് ടോപ് സ്‌കോറർ. ഓപ്പണർ കരുണരത്നെ 51 റൺസെടുത്തു. വിക്കറ്റ്കീപ്പർ ഡിക്വെല്ല 24 റൺസെടുത്തു.28.1 ഓവറിൽ 67 റൺസിന് നാല് വിക്കറ്റെടുത്ത അശ്വിനാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്. ഇഷാന്തും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ലങ്കയുടെ ദുർബലമായ സ്‌കോർ ലക്ഷ്യമിട്ട ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അടിപതറിയിരിക്കുകയാണ്. ഒന്നാമിന്നിങ്സിന്റെ നാലാം ഓവറിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. എട്ടോവർ എറിഞ്ഞ് ഒന്നാംദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തു നിൽക്കുകയാണ് ആതിഥേയർ.

ഏഴ് റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. ഗമഗെയാണ് വിക്കറ്റെടുത്തത്. രണ്ട് റൺസ് വീതം നേടിയ ചേതേശ്വർ പൂജാരയും മുരളി വിജയുമാണ് ക്രീസിലുള്ളത്.ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ ഇന്ത്യക്ക് 9 വിക്കറ്റുകൾ ശേഷിക്കെ 194 റൺസ് കൂടി വേണം.

ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ജയം തേടിയാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. മൂന്നു പ്രധാന മാറ്റങ്ങളും ഇന്ത്യൻ നിരയിലുണ്ട്. പരുക്കേറ്റ മുഹമ്മദ് ഷാമിക്കു പകരം ഇശാന്ത് ശർമ, ശിഖർ ധവാനു പകരും മുരളി വിജയ്, ഭുവനേശ്വർ കുമാറിനു പകരം രോഹിത് ശർമ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP