Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൂട്ടിങ്ങിൽ രണ്ട്; അമ്പെയ്ത്തിലും ബാഡ്മിന്റണിലും ജിംനാസ്റ്റിക്‌സിലും ഓരോന്ന്; ഇക്കുറി ഇന്ത്യക്കു ലഭിക്കാവുന്നത് പരമാവധി അഞ്ചു മെഡലുകൾ മാത്രം; റിയോയിൽ ലോകം ഒരുമിക്കുമ്പോൾ ഇന്ത്യ മാത്രം എന്തേ ഇങ്ങനെ?

ഷൂട്ടിങ്ങിൽ രണ്ട്; അമ്പെയ്ത്തിലും ബാഡ്മിന്റണിലും ജിംനാസ്റ്റിക്‌സിലും ഓരോന്ന്; ഇക്കുറി ഇന്ത്യക്കു ലഭിക്കാവുന്നത് പരമാവധി അഞ്ചു മെഡലുകൾ മാത്രം; റിയോയിൽ ലോകം ഒരുമിക്കുമ്പോൾ ഇന്ത്യ മാത്രം എന്തേ ഇങ്ങനെ?

റിയോ ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ഇന്ത്യക്കു പ്രതീക്ഷിക്കാനാകുന്നത് അഞ്ച് മെഡലുകൾ മാത്രം. ലോകം ഒരു കുടക്കീഴിൽ ഒരുമിക്കുമ്പോൾ മെഡൽ പ്രതീക്ഷയിൽ ഇന്ത്യമാത്രം എന്തേ ഇങ്ങനെ എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്. എങ്കിലും ഷൂട്ടിങ്ങ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ എന്നിവയിൽ ഉറച്ച മെഡൽ പ്രതീക്ഷയിലാണ് ഇന്ത്യ.

2012ൽ നടന്ന ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ആറ് മെഡലുകളാണ് ഇന്ത്യക്കാർ നേടിയിരുന്നത്. (രണ്ട് വെള്ളി, നാല് വെങ്കലം).

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷ വാനോളം...

റിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യ ആറ് മെഡലുകൾ സ്വന്തമാക്കുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് റനീന്ദർ സിങ് കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു. ഷൂട്ടിങ്ങിൽ രണ്ടു മെഡലുകളാണ് കിട്ടിയത്. 2008 ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, 2012ലെ വെങ്കല മെഡൽ ജേതാവ് ഗഗൻ നരങ് എന്നിവരാണ് ഇത്തവണ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഷൂട്ടിങ് ടീമിനെ നയിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഷൂട്ടർ മാരിലൊരാളായ ഹീന സിദ്ധു ആണ് ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിലെ മെഡൽ എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്നമാണ്.

അമ്പെയ്ത്തിൽ പ്രതീക്ഷിക്കുന്നത് ഒരു മെഡൽ

ളിമ്പിക്സിന്റെ ചരിത്രത്തിൽ അമ്പെയ്ത്തിൽ മികച്ച പ്രകടനം ഇന്ത്യ ഇതുവരെ കാഴ്ചവച്ചിട്ടില്ല. 2012 ലെ മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിനും ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള വനിതാ വിഭാഗത്തിനും കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നില്ല. അമ്പെയ്ത്തിൽ വ്യക്തിഗത മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന 22ാം റാങ്കിൽ നിൽക്കുന്ന അതാനു ദാസ് മാത്രമാണ് ഇന്ത്യയുടെ ആകെയുള്ള പ്രതീക്ഷ. ഈ ഇനത്തിൽ പുരുഷ വിഭാഗത്തിൽ നിന്നും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏക വ്യക്തികൂടിയാണ് അതാനു ദാസ്.

ബാഡ്മിന്റണിലും പ്രതീക്ഷിക്കാം ഒന്ന്

ളിമ്പിക്സിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന സൈന നെഹ്വാൾ തന്നെയാണ് ബാഡ്മിന്റണിൽ ഇന്ത്യയുടെ തുറുപ്പുചീട്ട്. ബാഡ്മിൻണിൽ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മുൻ ലോക ഒന്നാം നമ്പർ കൂടിയായ താരം. എന്നാൽ ചെറിയ പരിക്ക് പ്രകടനത്തെ മോശമായി ബാധിക്കുമോ എന്നാണ് ആരാധകരുടെ സംശയം. പുരുഷ വിഭാഗത്തിൽ 23 കാരനായ കിടമ്പി ശ്രീകാന്താണ് ഇന്ത്യയുടെ പ്രതീക്ഷ.

ദീപ കർമാക്കർ: ജിംനാസ്റ്റിക്‌സിലെ മെഡൽ പ്രതീക്ഷ

2015 ൽ ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച 22 കാരി ദീപ കർമാക്കറിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 2016 ൽ ലോക ആർട്ടിസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ വരെ എത്തിയ താരം മെഡൽ നേടുന്നതിനായി കാത്തിരിക്കുകയാണ് കായിക ലോകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP