Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ; ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച;154 റൺസിനിടെ അഞ്ചു വിക്കറ്റ് വീണ ലങ്ക ഫോളോ ഓൺ ഭീഷണിയിൽ; മുഹമ്മദ് ഷാമിക്ക് രണ്ടു വിക്കറ്റ്‌

ഗോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ; ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച;154 റൺസിനിടെ അഞ്ചു വിക്കറ്റ് വീണ ലങ്ക ഫോളോ ഓൺ ഭീഷണിയിൽ; മുഹമ്മദ് ഷാമിക്ക് രണ്ടു വിക്കറ്റ്‌

ഗോൾ : ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ സ്‌കോർ പിന്തുടരുന്ന ശ്രീലങ്കയ്ക്കു ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ 154 റൺസ എടുക്കുന്നതിനിടെ അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 600 റൺസാണ് എടുത്തിരുന്നത്. അഞ്ച് വിക്കറ്റുകൾ മാത്രം ശേഷിക്കെ 446 റൺസ് പിറകിലാണ് ലങ്കയിപ്പോൾ. ആരെങ്കിലും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അവർ ഫോളോ ഓൺ നേരിടേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു.  54 റൺസുമായി പുറത്താകെ നിൽക്കുന്ന എഞ്ചലോ മാത്യൂസിലാണ് ഇനി ശ്രീലങ്കയുടെ പ്രതീക്ഷ മുഴുവൻ.  ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ബാറ്റ്‌സ്മാന്മാരുടെ മികവിൽ മുന്നേറിയ ഇന്ത്യ 600 റൺസെടുത്ത് പുറത്തായിരുന്നു. മൂന്നിന് 399 എന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. അരങ്ങേറ്റ മൽസരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ ഹാർദ്ദിക് പാണ്ഡ്യയാണ് (49 പന്തിൽ 50) ഇന്ത്യൻ നിരയിൽ അവസാനം പുറത്തായ ബാറ്റ്‌സ്മാൻ. ശ്രീലങ്കയ്ക്കു വേണ്ടി നുവാൻ പ്രദീപ് 31 ഓവറിൽ 132 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കു 153 റൺസെടുത്ത ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അജങ്ക്യ രഹാനെ 57 റൺസും അശ്വിൻ 47 റൺസുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വയോധികിമാൻ സാഹ (17), രവീന്ദ്ര ജഡേജ (15), മുഹമ്മദ് ഷാമി (30), എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. 11 റൺസുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ഓപ്പണർ ശിഖർ ധവാൻ (190) ആദ്യദിനം തന്നെ സെഞ്ചുറി നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP