Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറ്റയ്ക്ക് വിരുന്നൊരുക്കാൻ കച്ചകെട്ടി ഭാരതം; 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കും; 2021ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിൽ; കോഹ്ലിയുടെ അഭിപ്രായത്തെ മാനിച്ച് കളിദിനങ്ങളുടെ എണ്ണം കുറച്ചുവെന്നും ബിസിസിഐ

ഒറ്റയ്ക്ക് വിരുന്നൊരുക്കാൻ കച്ചകെട്ടി ഭാരതം; 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കും; 2021ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയിൽ; കോഹ്ലിയുടെ അഭിപ്രായത്തെ മാനിച്ച് കളിദിനങ്ങളുടെ എണ്ണം കുറച്ചുവെന്നും ബിസിസിഐ

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.നേരത്തെ മൂന്ന് തവണ ഇന്ത്യ ലോകകപ്പിന് സഹആതിഥേയത്വം വഹിച്ചിട്ടുണ്ട്.1987,1996,2011 വർഷങ്ങളിലായിരുന്നു ഇത്. 1975 ൽ ലോകകപ്പ് ടൂർണമെന്റ് തുടങ്ങിയ ശേഷം രണ്ടുതവണ ജേതാക്കളുമായി.

ചാമ്പ്യൻസ് ട്രോഫിയും, ഏകദിന ലോകകപ്പും കൂടാതെ, അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. 2019-2020 വർഷത്തിലായിരിക്കും ടെസ്റ്റ്. ജൂണിൽ ഐസിസിയിൽ പൂർണ അംഗത്വം നേടിയ ശേഷം 2019 ൽ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റ് കളിക്കാനായിരുന്നു അഫ്ഗാനിസ്ഥാന്റെ മുൻതീരുമാനം.എന്നാൽ, അഫ്ഗാനിസ്ഥാനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്താണ് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചതെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി പ്രത്യേക പൊതുയോഗത്തിന് ശേഷം പറഞ്ഞു.

വിരാട് കോഹ്ലിയുടെ അഭിപ്രായം കണക്കിലെടുത്ത് കളിദിനങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി. 81 മൽസരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെങ്കിലും കളിദിനങ്ങളുടെ എണ്ണം 306 ആയി കുറച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP