Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്ട്രേലിയക്കു ശേഷം തുടർച്ചയായി 9 ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീം; ഈ വിജയം ഇന്ത്യക്ക് ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്കൻ പരമ്പര കൂടി നേടിയാൽ കോഹ്ലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റിൽ പുതു ചരിത്രമെഴുതും

ഓസ്ട്രേലിയക്കു ശേഷം തുടർച്ചയായി 9 ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീം; ഈ വിജയം ഇന്ത്യക്ക് ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്കൻ പരമ്പര കൂടി നേടിയാൽ കോഹ്ലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റിൽ പുതു ചരിത്രമെഴുതും

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി: തുടർച്ചയായ ഒൻപത് ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെയാണിത്. മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 1-0ന് നേടി. 2005-2009 കാലഘട്ടത്തിൽ തുടർച്ചയായി ഒൻപത് പരന്പരകൾ നേടിയ ഓസ്‌ട്രേലിയയുടെ റിക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കൻ പരന്പര നേടിയാൽ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിക്കാൻ കഴിയും.

ഓസ്ട്രേലിയക്കു ശേഷം തുടർച്ചയായി 9 ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2005-2008 കാലയളവിലാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്. ഡൽഹി ടെസ്റ്റിന്റെ അവസാന ദിനം 7 വിക്കറ്റ് നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് ജയിക്കാമായിരുന്നു എന്നാൽ ശക്തമായ ചെറുത്തു നിൽപ്പിലൂടെ ശ്രീലങ്ക സമനില സ്വന്തമാക്കുകയായിരുന്നു.

410 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടി ഇറങ്ങിയ ശ്രീലങ്കയുടെ ലക്ഷ്യം സമനിലയായിരുന്നു. എന്നാൽ മുൻ നിര തകർന്നതോടെ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും. ധനഞ്ജയ ഡിസിൽവയുടെ സെഞ്ചുറി ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാൽ കളിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ധനഞ്ജയ ഡിസിൽവ മടങ്ങിയത്ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും റോഷൻ സിൽവയും ഡിക്‌വെല്ലയും മികച്ച ബാറ്റിങ്ങിലൂടെ സമനില നേടിയെടുക്കുകയായിരുന്നു.

188 പന്തുകളിൽ നിന്ന് ധനഞ്ജയ ഡിസിൽവ സെഞ്ച്വറിയും ടെസ്റ്റിലെ തുടക്കകാരൻ റോഷൻ സിൽവ അർധ സെഞ്ച്വറിയും നേടി. 154 പന്തിൽ 74 റൺസ് നേടി റോഷൻ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന്, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയുടെ പന്തിൽ ബാറ്റ് വെച്ച സമരവിക്രമ (അഞ്ച്) സ്ലിപ്പിൽ രഹാനെയുടെ കൈയിൽ ഭദ്രമായൊതുങ്ങി. കരുണരത്‌നയെയും (13) നൈറ്റ് വാച്ച്മാനായെത്തിയ ലക്മലിനെയും (പൂജ്യം) പുറത്താക്കി രവീന്ദ്ര ജഡേജ ലങ്കയുടെ മേൽ വീണ്ടും പ്രഹരമേൽപിച്ചു. നാലാം ദിവസത്തെ അവസാന ഓവറിലായിരുന്നു രണ്ട് വിക്കറ്റും വീണത്. നാലാം ദിനം കളി അവസാനിക്കുമേ്ബാൾ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ അഞ്ചിന് 246 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം (50) രോഹിത് ശർമയും (50*) ശിഖർ ധവാനും (67) അർധ സെഞ്ച്വറി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP