Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141 റൺസിന്റെ കൂറ്റൻ ജയം; ആദ്യ മൽസരത്തിലെ പരാജയത്തിന്റെ ക്ഷീണം വൻ വിജയത്തോടെ ഇല്ലാതാക്കി ടീം ഇന്ത്യ; മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടം മാത്രം ശ്രീലങ്കയ്ക്ക് ഓർത്തു വെക്കാം

രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141 റൺസിന്റെ കൂറ്റൻ ജയം; ആദ്യ മൽസരത്തിലെ പരാജയത്തിന്റെ ക്ഷീണം വൻ വിജയത്തോടെ ഇല്ലാതാക്കി ടീം ഇന്ത്യ; മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടം മാത്രം ശ്രീലങ്കയ്ക്ക് ഓർത്തു വെക്കാം


മൊഹാലി: ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെതിരെ ബാറ്റിങ് തുടങ്ങിയ ലങ്ക 251 റൺസിന് പുറത്തായി. ഇന്ത്യക്ക് 141 റൺസിന്റെ കൂറ്റൻ ജയമാണ് നേടാൻ സാധിച്ചത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ്. മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് മൽസരത്തിൽ ശ്രീലങ്കയ്ക്ക് ഓർത്തു വെക്കാനുള്ളത്. മാത്യൂസ് പുറത്താവാതെ 111 റൺസ് നേടി.

തുടക്കത്തിൽ തന്നെഏഴു റൺസെടുത്ത തരംഗയെ ഹാർദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ 16 റൺസുമായി ഗുണതിലകെയും ക്രീസ് വിട്ടു. ബുംറയ്ക്കാണ് വിക്കറ്റ്. പിന്നീട് ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ സുന്ദറിന്റെ അവസരമായിരുന്നു.21 റൺസെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച തിരിമന്നയെ സുന്ദർ ക്ലീൻബൗൾഡാക്കി. 22 റൺസെടുത്ത ഡിക്ക്വെല്ലയെയും 34 റൺസടിച്ച ഗുണരത്‌നെയും ചാഹൽ പുറത്താക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അർധസെഞ്ചുറിയുടെയും പിൻബലത്തിൽ 393 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വെച്ചത്. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. 153 പന്തുകൾ നേരിട്ട രോഹിത് ശർമ 13 ബൗണ്ടറികളുടെയും 12 സിക്‌സുകളുടെയും അകമ്ബടിയോടെ 208 റൺസാണ് നേടിയത്. രോഹിത് ശർമയുടെ മൂന്നാമത്തെ ഡബിൾ സെഞ്ചുറിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP