Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയെ വിറപ്പിച്ച് പൂനൈ വീണു; ഐ.എസ്.എല്ലിൽ പൂനൈക്കെതിരെ ഡൽഹിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം; മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ

ഡൽഹിയെ വിറപ്പിച്ച് പൂനൈ വീണു; ഐ.എസ്.എല്ലിൽ പൂനൈക്കെതിരെ ഡൽഹിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം; മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ

പൂനൈ: ഗോൾമഴ കണ്ട മൽസരത്തിൽ പൂനൈക്കെതിരെ ഡൽഹിക്ക് വിജയം, മൂന്ന് ഗോളിൽ മുന്നിട്ട് നിന്ന ഡൽഹിയെ വിറപ്പിച്ച് രണ്ട് ഗോൾ നേടിയാണ് പൂനൈ പരാജയം സമ്മതിച്ചത്.

ചെന്നൈ- ഗോവ മത്സരത്തിന്റെ തനിയാവർത്തനം കണ്ട മത്സരമായിരുന്നു നടന്നത്. സ്വന്തം തട്ടകത്തിൽ വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയാണ് പൂനൈക്ക് നഷ്ടമായത. മാർസലീനോയും അൽഫാരോയും അടക്കമുള്ള വമ്ബൻ താരങ്ങളെ അണിനിരത്തിയിട്ടും പൂനൈക്ക് വിജയിക്കാനായില്ല.

മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇന്ത്യൻ വിംഗർ ചാങ്‌തെയുടെ മികവാണ് വിരസമായി മുന്നേറിയിരുന്ന കളിയുടെ ഗതി തന്നെ മാറ്റിയത്. 46ആം മിനുട്ടിൽ ലെഫ്റ്റ് വിങ്ങിൽ നിന്ന് വന്ന ഡെൽഹിയുടെ ചാങതെയുടെ ക്രോസിൽ നിന്ന് ആണ് ആദ്യ ഗോൾ പിറന്നത്. പൗളീനോ ആയിരുന്നു ഗോൾ നേടിയത്.

54ആം മിനുട്ടിൽ പൂണെ ഡിഫൻസിന് പറ്റിയ പിഴവ് മുതലെടുത്ത് ഒറ്റയ്ക്ക് കുതിച്ച ചാങ്തയെ പിടിച്ചു നിർത്താൻ പൂണെ ഡിഫൻസിനോ ഗോൾകീപ്പർക്കോ ആയില്ല. 66ആം മിനുട്ടിൽ മിറാബാഹെ നേടിയ തകർപ്പൻ ഗോൾ കൂടെ ആയപ്പോൾ പൂണെ കളി പൂർണ്ണമായു കൈവിട്ടു എന്നു തോന്നി. എന്നാൽ 68ആം മിനുട്ടിൽ അൽഫാരോ ഒരു ഗോൾ പൂണെയ്ക്കായി മടക്കി.

പിന്നീട് കീൻ ലൂയിസിനെ അടക്കം ഇറക്കിയിട്ടും ഒരു ഗോൾ കണ്ടെത്താൻ ഇഞ്ച്വറി ടൈം ആകേണ്ടി വന്നു പൂണെയ്ക്ക്. അവസാന നിമിഷത്തിൽ തെബാറാണ് പൂണെയുടെ രണ്ടാം ഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താനുള്ള സമയം പിന്നെ ഇല്ലായിരുന്നു.
ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ചാങ്‌തെ ആണ് ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP