Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ന് ജയിച്ചില്ലേൽ ആരാധകർ കലിപ്പടക്കും; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞത് ഒന്നും മതിയാവാതെ ബ്ലാസ്‌റ്റേഴ്‌സ്; ക്യാപ്റ്റൻ ജിങ്കൻ ഇന്നിറങ്ങും;ആവേശത്തോടെ ആരാധകരും

ഇന്ന് ജയിച്ചില്ലേൽ ആരാധകർ കലിപ്പടക്കും; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞത് ഒന്നും മതിയാവാതെ ബ്ലാസ്‌റ്റേഴ്‌സ്; ക്യാപ്റ്റൻ ജിങ്കൻ ഇന്നിറങ്ങും;ആവേശത്തോടെ ആരാധകരും

ഗുവാഹത്തി: ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയി്ക്കണം അല്ലേൽ കപ്പിടിക്കാൻ പറ്റാത്ത ടീമിനെതിരെ ആരാധകർ കലിപ്പടക്കും എന്ന് തീർച്ചയാണ്. രണ്ട് ഫൈനൽ കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം സ്വന്തമാക്കാനാവാത്തതിനാൽ ടീം തച്ചുടച്ച് പുതിയ ടീമുമായ എത്തിയിട്ടും ഇതാണ് ഗതിയെങ്കിൽ ആരാധകരും കൈവിടും എന്ന് താരങ്ങൾക്കറിയാം.

ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മരണക്കളി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് ഇനി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട് ആവേശപ്പോര് നടക്കുന്നത്.

പ്ലേ ഓഫ് പ്രതീക്ഷ നില നിർത്താൻ കേരളത്തിന് വിജയം കൂടിയേ തീരു എന്നുള്ളപ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും കേരളത്തിന് മതിയാവില്ല. ഇന്നത്തെ കളി ജയിച്ചാലും കടമ്ബകളേറെയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ജംഷഡ്പുർ, ഗോവ, മുംബൈ എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങൾ കൂടി വിലയിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്ലേ ഓഫ് സാധ്യതകൾ നിർണയിക്കപ്പെടുക.

അതിന് ശേഷം കൊച്ചിയിൽ ചെന്നൈയിനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ബെംഗളൂരു എഫ്.സിയുമായിട്ടാണ്. ഇതിലൂടെ മുന്നോട്ട് കുതിക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കണം. ഇവരെ പരാജയപ്പെടുത്തി കണക്കിലെ കളികൾ നോക്കിയാൽ മാത്രമേ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിനെക്കുറിച്ച് പറയാൻ സാധിക്കു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതേ സമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവിയറിയാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP