Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫൈനൽ റൗണ്ടിൽ കസറി കേരളം; ഛണ്ഡിഗഢിനെ നാലു ഗോൾക്ക് പരാജയപ്പെടുത്തി സന്തോഷ് ട്രോഫിയിൽ കേരളാധിപത്യം

ഫൈനൽ റൗണ്ടിൽ കസറി കേരളം; ഛണ്ഡിഗഢിനെ നാലു ഗോൾക്ക് പരാജയപ്പെടുത്തി സന്തോഷ് ട്രോഫിയിൽ കേരളാധിപത്യം

കൊൽക്കത്ത: ഫൈനലിൽ കസറി കേരളം. സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന് തകർപ്പൻ തുടക്കം. ഛണ്ഡിഗഢിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾ അടിച്ചാണ് കേരളം സന്തോഷ് ട്രോഫിയിൽ ആധിപത്യം ഉറപ്പിച്ചത്. പുതുമുഖങ്ങളുമായി ഇറങ്ങിയ കേരളം മത്സരത്തിൽ മുവുവൻ ആധിപത്യം നിലനിർത്തി. സജിത്ത്, ശ്രീക്കുട്ടൻ, അഫ്ദാൽ എന്നിവരും കേരളത്തിനായി സ്‌കോർ ചെയ്തു.

കേരളത്തിന്റെ 13 പുതുമുഖങ്ങളാണ് ഇത്തവണ കൊൽക്കത്തയിലെത്തിയത്. പരിചയ സമ്പന്നരെ പോലെയായിരുന്നു ഇവരുടെ പ്രകടനം. കേരളം അഞ്ചാമത്തെ ഗോളും ഫിനിഷ് ചെയ്ത ശേഷമാണ് ഛണ്ഡിഗഡിന് ഒരു ഗോൾ അടിക്കാൻ അവസരം നൽകിയത്. വിശാൽ ശർമ്മയാണ് ചണ്ഡീഗഢിന് ആശ്വാസഗോൾ സമ്മാനിച്ചത്.

ജിതിനായിരുന്നു കേരളത്തിന്റെ പ്രധാന താരമായി മാറിയത്. കളി തുടങ്ങി 11-ാം മിനിറ്റിൽ ജിതിൻ കേരളത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് മുമ്പ് സജിത്ത് ഒരു ഗോൾ കൂടി കേരളം കണ്ടെത്തി. സൈഡ്ലൈനിൽ നിന്ന് ലഭിച്ച ക്രോസിൽ സജിത്തിന്റെ കൃത്യതയാർന്ന ഫിനിഷിങ്. പിന്നീട് കേരളത്തിന്റെ മൂന്നു ഗോളുകളും വന്നത് രണ്ടാം പകുതിയിലായിരുന്നു.

മഞ്ഞക്കാർഡ് കണ്ടതിന് പിന്നാലെ അഫ്ദാൽ കേരളത്തിനായി മൂന്നാം ഗോൾ കണ്ടെത്തി. ജിതിന്റെ ക്രോസിൽ നിന്നായിരുന്നു അഫ്ദാലിന്റെ ഗോൾ. പിന്നത്തെ അവസരം ജിതിനായിരുന്നു. തൊട്ടുപിന്നാലെ ജിതിനെ പിൻവലിച്ച് ശ്രീക്കുട്ടനെ കോച്ച് കളത്തിലിറക്കി. അതിന് ഫലമുണ്ടായി. ശ്രീക്കുട്ടനിലൂടെ കേരളം വിജയമുറപ്പിച്ച അഞ്ചാം ഗോൾ നേടി. അവസാനം കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ചണ്ഡീഗഢ് ഒരു ഗോൾ തിരിച്ചടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP