Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്‌സ്താന്റെ ജയം ആഘോഷിച്ച 15 പേർക്കതിരായ രാജ്യദ്രോഹക്കുറ്റം പിൻവലിച്ചു; കേസ് പിൻവലിച്ചത് രാജ്യദ്രോഹക്കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനാൽ; ഗൂഢാലോചന കുറ്റം നിലനിൽക്കും

പാക്‌സ്താന്റെ ജയം ആഘോഷിച്ച 15 പേർക്കതിരായ രാജ്യദ്രോഹക്കുറ്റം പിൻവലിച്ചു; കേസ് പിൻവലിച്ചത് രാജ്യദ്രോഹക്കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനാൽ; ഗൂഢാലോചന കുറ്റം നിലനിൽക്കും

ഭോപ്പാൽ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച 15 പേരെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം മധ്യപ്രദേശ് പൊലീസ് പിൻവലിച്ചു. രാജ്യദ്രോഹ കുറ്റം പിൻവലിച്ച് യുവാക്കൾക്കെതിരെ സാമുദായിക സൗഹാർദ്ദത്തിന് തടസ്സം സൃഷ്ടിച്ചതിന് കേസെടുത്തു.

ഐപിസി 153എ പ്രകാരമാണ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന കാരണത്താലാണ് 153എ പ്രകാരം കേസെടുത്തതെന്ന് ബുർഹാൻപുർ പൊലീസ് വ്യക്തമാക്കി.ഇതിൽ ഒരാൾ പോലും മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാവാത്തതും കേസ് പിൻവലിക്കാൻ കാരണമായെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം നിലനിൽക്കും.

ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയതാണ് സംഭവങ്ങൾക്കാധാരം. ചിലർ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യങ്ങൾ വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായി പൊലീസ് ആരോപണം ഉന്നയിച്ചിരുന്നു.

തുടർന്ന് 15 പേർക്കെതിരെ കുറ്റകരമായ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾക്ക് ഷാഹ്പുർ പൊലീസ് കേസെടുക്കുകയായിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ മൊഹാദിൽ തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവരെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP