Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.വി സിന്ധുവിനെ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു; ബി.സി.സി.ഐ പട്ടികയിലെ എം.എസ് ധോണിയെ ഒഴിവാക്കി

പി.വി സിന്ധുവിനെ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു; ബി.സി.സി.ഐ പട്ടികയിലെ എം.എസ് ധോണിയെ ഒഴിവാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂ.

ബി.സി.സി.ഐ പത്മഭൂഷൺ പുരസ്‌കാരത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോനിയുടെ പേര് ശുപാർശ ചെയ്തിരുന്നു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ, കൊറിയൻ ഓപ്പൺ സൂപ്പർസീരീസിൽ കിരീടം എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാർശ ചെയ്തത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്‌സിലും വെള്ളി നേടിയിട്ടുണ്ട്.

2016ൽ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം, 2015ൽ പത്മശ്രീ പുരസ്‌കാരം, 2013ൽ അർജുന അവാർഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കായികതാരങ്ങൾക്കാർക്കും പത്മഭൂഷൺ നൽകിയിരുന്നില്ല. 2016ൽ സാനിയ മിർസയും സൈന നേവാളുമാണ് പത്മഭൂഷൺ നേടിയ കായികതാരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP