Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോക്കിയിൽ അർജന്റീനയുമായുള്ള ജയം അതിനിർണ്ണായകം; ബോക്‌സിംഗിൽ വികാസ് കൃഷ്ണനും ആർച്ചറിയിൽ അതാനു ദാസും പ്രതീക്ഷകൾ; ഒളിമ്പിക്‌സിൽ ഇന്ന് ഇന്ത്യയ്ക്ക് ആറ് ഇനങ്ങൾ

ഹോക്കിയിൽ അർജന്റീനയുമായുള്ള ജയം അതിനിർണ്ണായകം; ബോക്‌സിംഗിൽ വികാസ് കൃഷ്ണനും ആർച്ചറിയിൽ അതാനു ദാസും പ്രതീക്ഷകൾ; ഒളിമ്പിക്‌സിൽ ഇന്ന് ഇന്ത്യയ്ക്ക് ആറ് ഇനങ്ങൾ

റിയോ: ഒളിമ്പിക്‌സിൽ ഇന്ത്യ്ക്ക് ഇന്ന് ആറ് മത്സരങ്ങളാണ് ഉള്ളത്. ഇതിൽ പുരുഷ ഹോക്കിയിൽ അർജന്റീനയ്ക്ക് എതിരായ മത്സരം അതിനിർണ്ണായകമാണ്. മുന്നോട്ട് കുതിക്കാൻ അർജന്റീനയ്ക്ക് എതിരെ ജയം അനിവാര്യമാണ്. റോവിങ്ങിലും ഷൂട്ടിങ്ങിലും മത്സരങ്ങളുണ്ട്.

റിയോയിൽ ഇന്ത്യ ഇന്ന്

റോവിങ് സിംഗിൾ സ്‌കൾസ് ക്വാർട്ടർ ഫൈനലിൽ ദത്തു ബാബൻ ഭോക്‌നാൽ വൈകിട്ട് 5.30 മുതൽ
വനിതകളുടെ 25മീറ്റർ പിസ്റ്റളിൽ
ഹീന സിദ്ധു വൈകിട്ട് 5.30 മുതൽ
പുരുഷ ആർച്ചറി രണ്ടാം റൗണ്ടിൽ അതാനു ദാസ് രാത്രി എട്ടു മുതൽ
പുരുഷ ഹോക്കിയിൽ അർജന്റീനയ്‌ക്കെതിരെ രാത്രി 7.30 മുതൽ
ബോക്‌സിംഗിൽ വികാസ് കൃഷ്ണൻ വെളുപ്പിന് 2.30 മുതൽ

ഒളിമ്പിക് ബോക്‌സിംഗിൽ ഇന്ത്യൻ പ്രതീക്ഷയായ വികാസ് കൃഷ്ണൻ ഏറെ പ്രതീക്ഷയുമായാണ് റിംഗിലിറങ്ങുന്നു. ആദ്യ റൗണ്ടിൽ അമേരിക്കൻ താരം ചാൾസ് കോൺവെല്ലാണ് വികാസിന്റെ എതിരാളി. 2012 ലണ്ടൻ ഒളിമ്പിക്‌സിന്റെ ആദ്യ റൗണ്ടിൽ തന്നെ വികാസ് പുറത്തായിരുന്നു. മിഡിൽ വെയ്റ്റ് ഇനത്തിലാണ് വികാസ് മത്സരിക്കുന്നത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ വിജേന്ദർകുമാർ വെങ്കലം നേടിയത് മിഡിൽ വെയ്റ്റ് കാറ്റഗറിയിലാണ്.

ബോക്‌സിംഗിലെ മറ്റ് ഇന്ത്യൻ താരങ്ങളായ മനോജ് കുമാർ (64 കി.ഗ്രാം) നാളെയും ശിവഥാപ്പ (56 കി.ഗ്രാം) വ്യാഴാഴ്ചയും ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP