Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകനും മുൻ നായകനും വിശ്രമം; ശ്രീലങ്കയിലെ കുട്ടിക്രിക്കറ്റ് പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കുക രോഹിത് ശർമ്മ

നായകനും മുൻ നായകനും വിശ്രമം; ശ്രീലങ്കയിലെ കുട്ടിക്രിക്കറ്റ് പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കുക രോഹിത് ശർമ്മ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ദക്ഷിണാഫ്രിക്കൻ പര്യനടത്തിനുശേഷം തിരിച്ചെത്തുന്ന ടീമിൽ വിരാട് കോഹ്ലി, എം.എസ്. ധോണി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കു വിശ്രമം നൽകിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്കു പകരക്കാരായി ദീപക് ഹൂഡ, വാഷിങ്ടണ് സുന്ദർ, വിജയ് ശങ്കർ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവർ ടീമിലെത്തി.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ രോഹിതാണ് ടീമിനെ നയിച്ചത്. ശിഖർ ധവാനാണ് പര്യടനത്തിൽ ടീമിന്റെ ഉപനായകൻ.

ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരന്പരയിലെ മറ്റ് ടീമുകൾ. മാർച്ച് ആറു മുതൽ 18 വരെയാണ് മത്സരം. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങൾക്ക് ഐപിഎലിന്റെ തിരക്കുകളാണ്. ഐപിഎലിനുശേഷം ജൂണ് അവസാനത്തോടെ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീളുന്ന മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP