Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീശാന്തിനെ വിലക്കിയ ബി.സി.സി.ഐ ഭരണസമിതിക്കും വിനോദ് റായിക്കും ഹൈക്കോടതിയുടെ നോട്ടീസ്; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നിലപാടറിയിക്കണം; കേസ് ജൂൺ 19-ന് പരിഗണിക്കും

ശ്രീശാന്തിനെ വിലക്കിയ ബി.സി.സി.ഐ ഭരണസമിതിക്കും വിനോദ് റായിക്കും ഹൈക്കോടതിയുടെ നോട്ടീസ്; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നിലപാടറിയിക്കണം; കേസ് ജൂൺ 19-ന് പരിഗണിക്കും

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബി.സി.സി.ഐ ഇടക്കാല ഭരണസിമിതി അധ്യക്ഷൻ വിനോദ് റായിക്കും ഭരണസമിതിക്കും ഹൈക്കോടതി നോട്ടീസ്. സ്‌കോട്ട്ലൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നിലപാട് അറിയക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം 19ന് ഹർജി വീണ്ടും പരിഗണിക്കും.

എന്നാൽ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ സാധിക്കില്ലെന്ന മുൻഭരണസമിതിയുടെ തീരുമാനം ബി.സി.സി.ഐ നേരത്തെ ഹെക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം തള്ളി താരത്തിന് കത്ത് അയച്ചിരുന്നതായും ബി.സി.സി.ഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാൻ ശ്രീശാന്തിന് ബി.സി.സി.ഐ എൻ.ഒ.സി നിഷേധിക്കുകകയായിരുന്നു. ലീഗിൽ ഗ്രെന്റോത്ത് ക്ലബ്ബിന് വേണ്ടി കളിക്കാൻ അനുമതി നൽകണമെന്നാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ഡൽഹി പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടാക്കിയതെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.

പത്ത് ടിട്വന്റിയിൽ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP