Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീശാന്തിന് വിദേശത്തും കളിക്കാനാവില്ലെന്ന് ബിസിസിഐ; വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി

ശ്രീശാന്തിന് വിദേശത്തും കളിക്കാനാവില്ലെന്ന് ബിസിസിഐ; വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി

ന്യൂഡൽഹി: ശ്രീശാന്തിന് ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ. നിയമപരമായി അതിന് അനുവാദമില്ലെന്നും ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ഐസിസി അംഗീരിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും അതിന് അനുവാദമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തു കളിക്കാൻ അനുവദിച്ചില്ലെങ്കിൽ വിദേശത്ത് കളിക്കുമെന്ന ക്രിക്കറ്റ്് താരം ശ്രീശാന്ത് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കുമെന്ന ശ്രീശാന്തിന്റെ അവകാശവാദം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ. വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ല. നിയമപരമായാണ് ബിസിസിഐ ഈ പ്രശ്‌നത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേയുള്ള വിലക്കു തുടരാനുള്ള കോടതി വിധിയെ മേൽക്കോടതിയിൽ നേരിടുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ബിസിസിഐയുടെ ഇരട്ടത്താപ്പാണ് ഇതെന്നും ഒത്തു കളി ഇടപാടു നടത്തിയെന്നു തെളിഞ്ഞ രാജസ്ഥാൻ റോയൽസിനേയും ചെന്നെ സൂപ്പർകിങ്്‌സിനെയും അംഗീകരിച്ചത് എങ്ങിനെയെന്നും ശ്രീശാന്ത് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ ശ്രമിക്കുമെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. ഇതിന് മറുപടിയാണ് അമിതാഭ് ചൗധരി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP