Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകം മുഴുവൻ കുട്ടിപ്പൂരത്തിന്റെ ആവേശത്തിലേക്ക്; ഐ.സി.സി അംഗങ്ങളായ 104 രാജ്യങ്ങൾക്കും ടി20 പദവി; 2021 ലെ ചാംപ്യൻസ് ട്രോഫിക്ക് പകരം ലോകകപ്പ് ടി20 മത്സരം നടത്തും; കൊൽക്കത്തയിൽ ചേർന്ന ഐസിസി യോഗത്തിലാണ് തീരുമാനം

ലോകം മുഴുവൻ കുട്ടിപ്പൂരത്തിന്റെ ആവേശത്തിലേക്ക്; ഐ.സി.സി അംഗങ്ങളായ 104 രാജ്യങ്ങൾക്കും ടി20 പദവി; 2021 ലെ ചാംപ്യൻസ് ട്രോഫിക്ക് പകരം ലോകകപ്പ് ടി20 മത്സരം നടത്തും; കൊൽക്കത്തയിൽ ചേർന്ന ഐസിസി യോഗത്തിലാണ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഐ.സി.സി അംഗങ്ങളായ 104 രാജ്യങ്ങൾക്കും ടി20 പദവി നൽകാൻ തീരുമാനമായി. ഐ.സി.സിയുടെ കൊൽക്കത്തയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സനാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ 18 രാജ്യങ്ങൾക്ക് മാത്രമായിരുന്നു ഐ.സി.സി ടി20 പദവി നൽകിയിരുന്നത്. പുരുഷ, വനിത ടീമുകൾക്ക് ഈ യോഗ്യത നൽകിയിട്ടുണ്ട്. ഐസിസി പൂർണ അംഗങ്ങൾക്ക് പുറമെ സ്‌കോട്ട്‌ലന്റ്, നെതർലൻഡ്, ഹോങ്കോംഗ്, യുഎഇ, ഒമാൻ,നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്കായിരുന്നു ടി20 പദവി ലഭിച്ചിരുന്നത്.

ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുള്ള രാജ്യങ്ങൾക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വൻ ഇളവ് വരുത്തിയാണ് ഐസിസിയുടെ ഈ തീരുമാനം. കുട്ടിക്രിക്കറ്റ് കളിക്കാനുള്ള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങൾക്കും അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയിരിക്കുന്നത്.

ഇതിന് പുറമെ 2021 ലെ ചാംപ്യൻസ് ട്രോഫിക്ക് പകരം ലോകകപ്പ് ടി20 മത്സരം നടക്കുമെന്നും ഐസിസി അറിയിച്ചു. വനിത ടീമുകൾക്കാണ് യോഗ്യത ആദ്യം ഗുണകരമാവുക. ഇവരുടെ കാര്യത്തിൽ തീരുമാനം ഈ വർഷം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും. അതേസമയം ലോകകപ്പ് ടി20 മത്സരത്തിന് ശേഷം മാത്രമേ പുരുഷ ടി20 ടീമുകളുടെ കാര്യത്തിൽ ഈ തീരുമാനം പ്രാബല്യത്തിൽ വരൂ. 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങൾക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കാനാവുക.

അസോസിയേറ്റ് രാജ്യങ്ങളിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് ഐസിസി വിലയിരുത്തുന്നത്. ഈ ചരിത്ര തീരുമാനത്തോടെ ബ്രസീൽ, അർജന്റീന, പെറു, അമേരിക്ക, ചിലി, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും ടി20 പദവി സ്വന്തമാക്കും. ഫുട്‌ബോളിലെ പ്രധാന ടീമുകളാണ് ഇവർ എന്നതുകൊണ്ട് തന്നെ ക്രിക്കറ്റിലും വലിയ അളവിൽ ആരാധകരെ സമ്പാദിക്കാനും ഈ ടീമുകൾക്ക് കഴിയും. ഇതോടെ ഫുട്ബോളിന് സമാനമായ രീതിയിൽ ക്രിക്കറ്റും വ്യാപിക്കുന്നതിന് ഐ.സി.സിയുടെ പുതിയ തീരുമാനം വഴിവെക്കും.

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ പന്തിൽ കൃതിമം കാണിക്കൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവൃത്തികൾ കർശനമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഐസിസി യോഗം തീരുമാനിച്ചു. കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മോശം പെരുമാറ്റത്തിനെതിരെയും കർശന ശിക്ഷാ നടപടികൾ ഇനിയുണ്ടാവും. ടി20യ്ക്ക് ഐസിസി നൽകുന്ന പ്രാധാന്യം ഒരിക്കൽ കൂടി വ്യക്തമാക്കി കൊണ്ട് 2021-ൽ ഇന്ത്യയിൽ നടക്കുന്ന ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ടി20 ഫോർമാറ്റിൽ സംഘടിപ്പിക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റ് ലീഗുകളെ പ്രൊത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 മുതൽ ഐ.പി.എൽ നടക്കുന്ന സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങൾ നടത്തില്ലെന്നും ഐസിസി സിഇഒ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP