Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നില്ല; ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നു; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തയ്യാറെടുക്കാൻ തങ്ങൾക്ക് സമയം ലഭിച്ചത് രണ്ട് ദിവസം മാത്രം; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വിരാട് കൊഹ്ലി

കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നില്ല; ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നു; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തയ്യാറെടുക്കാൻ തങ്ങൾക്ക് സമയം ലഭിച്ചത് രണ്ട് ദിവസം മാത്രം; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വിരാട് കൊഹ്ലി

ന്യൂഡൽഹി: ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി. ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കൻ പ്രകടനത്തിന് ഒരുങ്ങാൻ തങ്ങൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും ഇന്ത്യൻ നായകൻ കുറ്റപ്പെടുത്തി.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കും. രണ്ട് ദിവസം മാത്രമാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തയ്യാറെടുക്കാൻ തങ്ങൾക്ക് സമയം ലഭിച്ചത്. ബിസിസിഐയുടെ ആസൂത്രണത്തിലെ ഈ പിഴവ് കളിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു. കളിക്കാർക്ക് ആവശ്യമായ പരിശീലനവും ഇടവേളകളും ലഭിക്കുന്നില്ലെന്നും ഇത് ശരിയായ നടപടിയല്ലെന്നും കൊഹ്ലി കൂട്ടിച്ചേർത്തു.

ഓരോ മൽസരങ്ങൾക്കു മുൻപും വിശ്രമം ആവശ്യമാണെന്ന് മുൻപും കൊഹ്ലി പറഞ്ഞിരുന്നു. എല്ലാർക്കും വിശ്രമം ആവശ്യമാണ്. എനിക്ക് വിശ്രമം വേണമെന്ന് തോന്നുന്ന സാഹചര്യത്തിൽ അതിനായി ആവശ്യപ്പെടും. ഞാൻ റോബട്ടല്ല, എന്റെ ശരീരം മുറിഞ്ഞാലും രക്തം വരുമെന്നും കൊഹ്‌ലി പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP