Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെണ്ണ്‌കെട്ടിയതോടെ കോഹ്ലിയുടെ മികച്ച ഫോം പോയെന്ന് ട്രോളിയവർക്ക് ഇനി പത്തിമടക്കാം; സെഞ്ചുറികൾ വാരിക്കൂട്ടി താരം തിളങ്ങിയപ്പോൾ 'എന്തൊരു മനുഷ്യൻ' എന്ന് അനൂഷ്‌കയുടെ കമന്റ്; ഭാര്യയുടെ പിന്തുണയോടെയാണ് മികച്ച ഫോം വീണ്ടെടുത്തതെന്ന് ടീം ഇന്ത്യ നായകൻ

പെണ്ണ്‌കെട്ടിയതോടെ കോഹ്ലിയുടെ മികച്ച ഫോം പോയെന്ന് ട്രോളിയവർക്ക് ഇനി പത്തിമടക്കാം; സെഞ്ചുറികൾ വാരിക്കൂട്ടി താരം തിളങ്ങിയപ്പോൾ 'എന്തൊരു മനുഷ്യൻ' എന്ന് അനൂഷ്‌കയുടെ കമന്റ്; ഭാര്യയുടെ പിന്തുണയോടെയാണ് മികച്ച ഫോം വീണ്ടെടുത്തതെന്ന് ടീം ഇന്ത്യ നായകൻ

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ:വിരാട് കോഹ്ലിയും അനൂഷ്‌ക ശർമയും പരസ്യമായ സ്‌നേഹപ്രകടനങ്ങളിൽ വിശ്വസിക്കുന്നവരല്ല. എന്നാൽ, പരസ്പരമുള്ള ഇഷ്ടം അറിയിക്കുന്നതിൽ ഇവരോളം പോന്നവർ ആരുമില്ല താനും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറാം മൽസരത്തിലും ടീം ഇന്ത്യ ജയിച്ചുകയറുകയും സെഞ്ചുറി നേടിയ കോഹ്ലി കളിയിലെ താരമാവുകയും ചെയ്തതോടെ അനൂഷ്‌ക അഭിനന്ദനങ്ങളാൽ മൂടി.

ഏകദിന പരമ്പരയിലെ ആദ്യജയം മുതൽ തുടരുന്ന പതിവ് അനൂഷ്‌ക ആവർത്തിച്ചു. കോഹ്ലി സെഞ്ചുറി സ്വന്തമാക്കിയപ്പോൾ വിരാടിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കുറിച്ചു: വാട്ട് എ ഗയ്? പിന്നീട് ഇന്ത്യ മൽസരം ജയിച്ചപ്പോഴും അനൂഷ്‌ക അതിന്റെ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തു.

വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയുടെ പേരെടുത്ത് പറയാൻ മറന്നില്ല.തന്റെ കരിയറിനുടനീളം അനുഷ്‌കയുടെ പങ്ക് കോഹ്ലി എടുത്തു പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിന്റെയും, നായകൻ കോഹ്ലിയുടെയും പൂർണ പരാജയത്തിൽ നിരവധി പേർ അനുഷ്‌ക ശർമ്മയെ പഴിച്ച് രംഗത്തു വന്നിരുന്നു.

വിരാട് കോഹ്ലിയുടെ വിവാഹത്തിനു പിന്നാലെയായിരുന്നു ടെസ്റ്റ് പരമ്പര ഇതിൽ കോഹ്ലിയും പരാജയപ്പെട്ടതോടെയാണ് അനുഷ്‌കയ്ക്കു നേരെ വൻ വിമർശനം ഉയർന്നത്.ഈ ടൂറിനുടനീളം അനുഷ്‌കയുടെ പിന്തുണയോടെയാണ് മികച്ച ഫോം പുറത്തെടുക്കാനായതെന്നും കോഹ്ലി കൂട്ടിച്ചേർത്തു. സെഞ്ചൂറിയനിൽ കോഹ്ലി 96 പന്തിൽ നിന്നാണ് 129 റൺസ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP