Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനയ്ക്ക് നാട്ടിലേക്ക് റിട്ടേൺ ടിക്കറ്റ് എടുക്കാറായിട്ടില്ല; ലോകകപ്പിൽ ആൽബിസെലസ്റ്റുകൾക്ക് ഇനിയും സാധ്യത; മുന്നിൽ ഏക പ്രതിബന്ധം മഞ്ഞ് മല മാത്രം; മത്സരഫലം ഇങ്ങനെയൊക്കെ ആയാൽ അർജന്റീന അവസാന 16ൽ

അർജന്റീനയ്ക്ക് നാട്ടിലേക്ക് റിട്ടേൺ ടിക്കറ്റ് എടുക്കാറായിട്ടില്ല; ലോകകപ്പിൽ ആൽബിസെലസ്റ്റുകൾക്ക് ഇനിയും സാധ്യത; മുന്നിൽ ഏക പ്രതിബന്ധം മഞ്ഞ് മല മാത്രം; മത്സരഫലം ഇങ്ങനെയൊക്കെ ആയാൽ അർജന്റീന അവസാന 16ൽ

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: മോശം ഫോമിലാണെങ്കിലും അർജന്റീന പുറത്തായാൽ അത് ലോകകപ്പ് ഫുട്‌ബോളിനെ പ്രതികൂലമായി തന്നെയാണ് ബാധിക്കുക്. ലോകമെമ്പാടുമുള്ള അവരുടെ ആരാധകരുടെ എണ്ണം തന്നെയാണ് ഇതിന് കാരണവും. ഇന്നലെ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. എന്നാൽ പൂർണമായും അർജന്ഞരീനയുടെ സാധ്യതകൾ അവസാനിച്ചിട്ടുമില്ല. നൈജീരിയക്ക് എതിരെയുള്ള മത്സരം ജയിക്കുകയും മറ്റ് ടീമുകളുടെ മത്സരഫലം അനുകൂലമായി വരികയും ചെയ്താൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താം.

അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യകൾ ഇങ്ങനെയാണ്. മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് ഡിയിൽ ഇനി അവശേഷിക്കുന്നത്.ഐസ്‌ലാൻഡ് നൈജീരിയ, ക്രൊയേഷ്യ ഐസ്‌ലാൻഡ്, അർജന്റീന നൈജീരിയ എന്നിവയാണ് ആ മൂന്ന് മത്സരങ്ങൾ. ഇതിൽ അർജന്റീന ആദ്യം ചെയ്യേണ്ടത് നൈജീരിയയെ തോൽപ്പിക്കുക എന്നതാണ്. ഐസ്‌ലാൻഡ് നൈജീരിയ എന്നീ ടീമുകൾ ഇനിയുള്ള മത്സരങ്ങൾ ജയിക്കാതിരിക്കുക എന്നതാണ് അർജന്റീനയ്ക്ക് സാധ്യത.ഇന്ന് നടക്കുന്ന മത്സരത്തിൽ ഐസ്‌ലാൻഡ് ജയിച്ചാൽ അവർക്ക് നാല് പോയിന്റാകും. അവസാന കളി ജയിച്ചാലും ഒരുപക്ഷേ മോശം ഗോൾ ശരാശരിയിൽ അർജന്റീനയെ ഐസ്‌ലാൻഡ് പിന്തള്ളിയേക്കാം.ഇപ്പോഴത്തെ അവസ്ഥയിൽ മൂന്ന് ഗോളിന്റെ കടം വീട്ടുക അർജന്റീനയ്ക്ക് എത്രത്തോളം കഴിയും എന്നതും ചോദ്യമാണ്.

ഐസ്‌ലാൻഡ് രണ്ട് മത്സരവും തോൽക്കുക എന്നത് തന്നെയാണ് അർജന്റീനയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്. നൈജീരിയ ഇന്ന് ജയിച്ചാൽ പോലും അടുത്ത മത്സരം അർജന്റീനയ്ക്ക് എതിരെ ആണെന്നതിനാൽ അവർക്ക് നൈജീരിയ ഇന്ന് ജയിച്ചാൽ പോലും അർജന്റനയ്ക്ക് അത് ഭീഷണിയാകില്ല.എന്തായാലും മറ്റ് ടീമുകളുടെ മത്സര ഫലവും ആവേശത്തോടെ കാത്തിരിക്കുകയാണ് അർജന്റീന ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP