Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ അർജന്റീനയെ മുട്ടുകുത്തിച്ച് ഇന്ത്യ; ലോക രണ്ടാം നമ്പറുകാരെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളിന്; ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ വീഴ്‌ത്തിയ ഇന്ത്യ ഇനി നേരിടുന്നത് ഓസീസിനെ

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ അർജന്റീനയെ മുട്ടുകുത്തിച്ച് ഇന്ത്യ; ലോക രണ്ടാം നമ്പറുകാരെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളിന്; ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ വീഴ്‌ത്തിയ ഇന്ത്യ ഇനി നേരിടുന്നത് ഓസീസിനെ

ബ്രേഡ: ലോകത്തെ മികച്ച ആറു ടീമുകൾ ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും കുറിച്ച് മിന്നുന്ന ഫോമിൽ. ഇന്നലെ പാക്കിസ്ഥാനെ എതിരില്ലാത്ത നാലുഗോളിന് തകർത്ത ഇന്ത്യക്ക് മുന്നിൽ ഇന്ന് അടിയറവു പറഞ്ഞത് അർജന്റീനയാണ്. ഒളിമ്പിക് ചാമ്പ്യന്മാരും ലോക രണ്ടാം നമ്പർ് ടീമുമായ അര്ജന്റീനയെ ഇന്ത്യ 2-1ന് കീഴടക്കി.

ഇന്ത്യക്കായി 17-ാം മിനിറ്റിൽ പെനാൽട്ടി കോർണറിലാണ് ആദ്യ ഗോൾ പിറന്നത്. ഹർമൻപ്രീത് സിങ്ങാണ് ഗോൾ നേടിയത്. പിന്നാലെ 28-ാം മിനിറ്റിൽ ഇന്ത്യ ലീഡുയർത്തി. ഫീൽഡ് ഗോളിലൂടെ മൻദീപ് സിങ്ങും അർജന്റീനയുടെ വലകുലുക്കി. ഇതിന് പിന്നാലെ 30-ാം മിനിറ്റിൽ അർജന്റീന തിരിച്ചടിച്ചു. പെനാൽറ്റി കോർണറിൽ അർജന്റീനയുടെ തുരുപ്പുചീട്ടായി അറിയപ്പെടുന്ന ഗോൺസാലോ പീലറ്റായിരുന്നു സ്‌കോറർ. ബുധനാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ.

കഴിഞ്ഞദിവസം ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരുന്നു. ഉദ്ഘാടന മത്സരത്തിൽ മാൻദീപ് സിംഗിന്റെ ഇരട്ടഗോളാണ് ഇന്ത്യക്ക് വിജയത്തുടക്കം നൽകിയത്. ദിൽപ്രീത് സിംഗും ലളിത് ഉപാധ്യയും മറ്റു രണ്ടു ഗോളുകളും നേടിയതോടെയാണ് ഇന്ത്യ അനിഷേധ്യമായ വിജയത്തിലേക്ക് കുതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP