Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ; രണ്ട് സ്‌പോട്ട് കിക്കുകൾ തടഞ്ഞ് താരമായി ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്; നിശ്ചിത സമയത്ത് ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞത് യെറി മിനയുടെ ഹെഡർ ഗോൾ; ത്രീ ലയൺസിന്റെ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് വിജയം; ഇംഗ്ലണ്ടിലെ പബ്ബുകളുലും തെരുവുകളിലും ആനന്ദ നൃത്തമാടി ആരാധകർ; കിങ് കെയ്‌നും സംഘവും അവസാന എട്ടിൽ

കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ; രണ്ട് സ്‌പോട്ട് കിക്കുകൾ തടഞ്ഞ് താരമായി ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്; നിശ്ചിത സമയത്ത് ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞത് യെറി മിനയുടെ ഹെഡർ ഗോൾ; ത്രീ ലയൺസിന്റെ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് വിജയം; ഇംഗ്ലണ്ടിലെ പബ്ബുകളുലും തെരുവുകളിലും ആനന്ദ നൃത്തമാടി ആരാധകർ; കിങ് കെയ്‌നും സംഘവും അവസാന എട്ടിൽ

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്. ആവേശം അധിക സമയത്തേക്ക് കടന്നിട്ടും വിജയികളെ നിർണ്ണയിക്കാൻ കഴിയാതെ വന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്  ഇംഗ്ലണ്ട് തങ്ങളുടെ പക്ഷത്തിലേക്ക് എത്തിച്ചത്.നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലെ സ്‌കോർ 4-3. ആദ്യ രണ്ട് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ മൂന്നാം കിക്കെടുത്ത ഹെൻഡർസണ് പിഴച്ചു. ഡേവിഡ് ഓസ്പിനയുടെ മനോഹര സേവ്.എന്നാല് അവസാന രണ്ട് കിക്കുകളും കൊളംബിയ പാഴാക്കിയപ്പോൾ ഇംഗ്ലണ്ടിന് അവസാന കിക്ക് വലയിലെത്തിച്ചാൽ ജയിക്കാം എന്ന ഘട്ടത്തിൽ എറിക് ഡെയർ എടുത്ത സ്‌പോട്ട് കിക്ക് ഓസ്പിനെയുടെ വലതുകൈ തഴുകി വലയുടെ ഇടത് മൂലയിലേക്ക് ഇംഗ്ലണ്ട ലോകകപ്പിന്റെ ക്വാർട്ടറിൽ.

ഇംഗ്ലണ്ട് വിജയമുറപ്പിച്ച ഘട്ടത്തിൽ യെറി മിന നേടിയ ഹെഡർ ഗോളിലൂടെ കൊളംബിയ ഒപ്പമെത്തുകയായിരുന്നു. 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നായകൻ ഹാരി കെയ്നാണ് ത്രീ ലയൺസിനെ മുന്നിലെത്തിച്ചത്. 54ാം മിനിറ്റിൽ ബോക്സിനുള്ളിൽ കൊളംബിയൻ കാർലസ് സാഞ്ചസ് കെയ്നിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി വലയിലെത്തിച്ചതിലൂടെ ഹാരി കെയിൻ ഈ ലോകകപ്പിലെ തന്റെ ആറാം ഗോളാണ് നേടിയത്. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലീഷുകാരുടെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. കളിയിലെ ആദ്യ പകുതിയിലും ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന് ഗോൾ മാത്രം നേടാൻ കഴിഞ്ഞിരുന്നില്ല.

ആദ്യ മിനിറ്റ് മുതൽ ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്.ആറാം മനിനിറ്റിൽ തന്നെ കൊളംബിയൻ ഗോളിക്ക് കളിയിലെ ആദ്യ സേവ് നടത്തേണ്ടിവന്നു. ഇടതു വിങിൽ ബോക്സിന് തൊട്ടരികിൽ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. എന്നാൽ ആഷ്ലി യങിന്റെ കിക്ക് ഡേവിഡ് ഓസ്പിന തട്ടിയകറ്റി.16ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലീഡ് നേടാൻ അവസരം. വലതുമൂലയിലൂടെ ചാട്ടുളി കണക്കെ പാഞ്ഞെത്തി ട്രിപ്പിയർ ബോക്സിനു കുറുകെ നൽകിയ മനോഹരമായ പാസിൽ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹെഡ്ഡർ വലയ്ക്ക് മുകളിൽ പതിച്ചു

ആദ്യ പകുതിയിൽ കളിയിലെ ആധിപത്യം ഗോളാക്കി മാറ്റാൻ ഇംഗ്ലണ്ടിനായില്ല. കൗണ്ടർഅറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന ഗെയിം പ്ലാനാണ് കൊളംബിയ പരീക്ഷിച്ചത്.41ാം മിനിറ്റിൽ മികച്ച പൊസിഷനിൽ വച്ച് ഇംഗ്ലണ്ടിന് ലീഡ് നേടാനുള്ള അവസരം. ബോക്സിന് തൊട്ടിരികിൽ വച്ച് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. എന്നാൽ ട്രിപ്പിയറിന്റെ കിക്ക് ഗോളിക്കു ഭീഷണിയുയർത്താതെ കടന്നു പോയി

ഗോൾ മടക്കാൻ കൊളംബിയയും ലീഡുയർത്താൻ ഇംഗ്ലണ്ടും കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്‌കോർ ബോർഡിൽ മാറ്റം വന്നില്ല. പലപ്പോഴും താരങ്ങൾ വാക്കേറ്റക്കിനും കൈയേറ്റത്തിനും ശ്രമിച്ചതിനെ തുടർന്ന് നിരവധി തവണ റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടിവന്നു.
81ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനില വഴങ്ങുന്നതിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. കൈൽ വാക്കറിൽ നിന്നും പന്ത് തട്ടിയെടുത്തുകൊളംബിയയുടെ കൗണ്ടർ അറ്റാക്ക്. ഇരുടീമിന്റെയും മൂന്നു താരങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ. ബോക്സിനുള്ളിൽ വച്ച് പന്ത് ലഭിച്ചത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗ്വർഡാഡോയ്ക്ക്. എന്നാൽ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകലിലൂടെ പറന്നു

മുൻ ചാംപ്യന്മാരും യൂറോപ്പിലെ വമ്പന്മാരുമായ ഇംഗ്ലണ്ട് അവസാന പ്രീക്വാർട്ടറിൽ ലാറ്റിൻ ടീമായ കൊളംബിയയുമായി ഏറ്റ് മുട്ടിയത് കപ്പ് ഉയർത്തീനുള്ള ടീമിന്റെ ഉശിരോടെ തന്നെയായിരുന്നു. ഗ്രൂപ്പുഘട്ടത്തിൽ റണ്ണറപ്പായാണ് ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെുത്തത്. മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുമടക്കം ബെൽജിയത്തിനു പിന്നിൽ ഇംഗ്ലണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു. പ്രീക്വാർട്ടർ നേരത്തേ ഉറപ്പായതിനാൽ രണ്ടാം നിര ടീമിനെയാണ് ബെൽജിയത്തിനെതിരേ ഇംഗ്ലണ്ട് ഇറക്കിയത്. അതേസമയം, ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ അവസാന 16ൽ കടന്നത്. ആദ്യ കളിയിൽ ജപ്പാനോട് തോറ്റെങ്കിലും പിന്നീടുള്ള രണ്ടു മൽസരങ്ങളിലും ജയിച്ച് കൊളംബിയ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP