Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രീ ലയൺസിനെ കൂട്ടിലടച്ച് ക്രൊയേഷ്യ ലോകകപ്പ് കലാശക്കൊട്ടിന്; എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടി 'സൂപ്പർ മേരിയോ' മാൻസൂക്കിച്ച്; അഞ്ചാം മിനിറ്റിൽ കൈറൺ ട്രിപ്പിയറിന്റെ ഏഴഴകുള്ള ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് വീണു; 68ാം മിനിറ്റിൽ ക്രൊയേഷ്യൻ മറുപടി ഇവാൻ പെരിസിച്ചിലൂടെ; ആദ്യ പകുതിയിൽ ഗർജിച്ച ത്രീലയൺസിനെ മെരുക്കി ക്രൊയേഷ്യൻ മാജിക്; റഷ്യൻ ലോകകപ്പിൽ ഫ്രാൻസ്- ക്രൊയേഷ്യ ഫൈനൽ

ത്രീ ലയൺസിനെ കൂട്ടിലടച്ച് ക്രൊയേഷ്യ ലോകകപ്പ് കലാശക്കൊട്ടിന്; എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടി 'സൂപ്പർ മേരിയോ' മാൻസൂക്കിച്ച്; അഞ്ചാം മിനിറ്റിൽ കൈറൺ ട്രിപ്പിയറിന്റെ ഏഴഴകുള്ള ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് വീണു; 68ാം മിനിറ്റിൽ ക്രൊയേഷ്യൻ മറുപടി ഇവാൻ പെരിസിച്ചിലൂടെ; ആദ്യ പകുതിയിൽ ഗർജിച്ച ത്രീലയൺസിനെ മെരുക്കി ക്രൊയേഷ്യൻ മാജിക്; റഷ്യൻ ലോകകപ്പിൽ ഫ്രാൻസ്- ക്രൊയേഷ്യ ഫൈനൽ

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ:ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ത്രീലയൺസിനെ മലർത്തിയടിച്ച് ലൂക്കാ മൊഡ്രിച്ചും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആധിക സമയത്തേക്ക് കടന്ന മത്സരത്തിന്റെ 108ാം മിനിറ്റിൽ മരിയോ മാൻസൂക്കിച്ചാണ് ക്രൊയേഷ്യയുടെ വിജയ ഗോൾ നേടിയത്.15ന് നടക്കുന്ന ഫൈനലിൽ അവർ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. ഇത് ആദ്യമായിട്ടാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.1998ൽ അവർ സെമിയിൽ തോറ്റിരുന്നു.

നിശ്ചിത 90 മിനിറ്റിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടിയതോടെയാണ് മത്സരം അധിക സമയത്തിലേക്ക് പോയത്.ആദ്യ പകുതിയിൽ 5ാം മിനിറ്റിൽ കൈറൺ ട്രിപ്പിയറിന്റെ ഗോളിൽ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് ആദ്യ പകുതിയിൽ കണ്ടതെങ്കിൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ തലകീഴായി മറിയുകയായിരുന്നു. ഒരു ഗോൾ മുന്നിലായിരുന്നിട്ടും രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന് ക്ലച്ച് പിടിക്കാൻ കഴിയാതെ വന്നതോടെ ക്രൊയേഷ്യ ഗോൾ മടക്കുകയായിരുന്നു.68ാം മിനിറ്റിലാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇവാൻ പെരിസിച്ച് ക്രൊയേഷ്യക്കു സമനില സമ്മാനിച്ചത്.വലതുവിങിൽ നിന്നും വെർസാൽക്കോ ബോക്സിനു കുറുകെ നൽകിയ അതിമനോഹരമായ ക്രോസ് ചാടിയുയർന്ന് ഇടതു കാൽ കൊണ്ട് പന്തിനെ വലയിലേക്ക് എത്തിക്കുകയായിരുന്നു.


രണ്ടാം പകുതിയിൽ ക്രൊയേഷ്യ നിരന്തരം ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് ഇരമ്പിയെത്തി.57ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലീഡുയർത്താൻ അവസരം. എന്നാൽ വലതുവിങിൽ നിന്നും ട്രിപ്പിയർ ബോക്സിനു കുറുകെ നൽകിയ മനോഹരമായ ക്രോസ് ഹാരി കെയ്നിന് ഹെഡ്ഡ് ചെയ്യാൻ പാകത്തിൽ വന്നെങ്കിലും ലോവ്റൻ പന്ത് ക്ലിയർ ചെയ്യുകയായിരുന്നു.

രണ്ടാം സെമിയിൽ ക്രൊയേഷ്യക്ക് എതിരെ ഇംഗ്ലണ്ട് ആണ് ആദ്യം മുന്നിൽ എത്തയത്. 5ാം മിനിറ്റിൽ കൈറൺ ട്രിപ്പിയർ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളാണ് ത്രീ ലയൺസിനെ മുന്നിലെത്തിച്ചത്.ബോക്സിന് തൊട്ടടുത്ത് നിന്ന് ട്രിപ്പിയർ തൊടുത്തുവിട്ട ഫ്രീകിക്ക് ക്രൊയേഷ്യ പ്രതിരോധ ഭിത്തിക്ക് മുകളിലൂടെ വലയിലേക്ക് ഡിപ്പ് ചെയ്തിറങ്ങിയപ്പോൾ ഗോളി സുബാസിച്ചിന് എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു ആ പന്ത്. തുടക്കം മുതൽ അക്രമിച്ച് മുന്നേറിയ ഇംഗ്ലണ്ട് ക്രൊയേഷ്യക്കാർ നിലയുറപ്പിക്കുന്നതിന് മുൻപ് ആദ്യ വെടി പൊട്ടിക്കുകയും ചെയ്തു

കളി ആദ്യ 30 മിനിറ്റ് പിന്നിട്ടപ്പോൾ ഇരു ടീമുകളും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധ നിര ഇരു ഭാഗത്തും കട്ട്ക്ക് നിന്നു. 36ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലീഡ് ഉയർത്താന് മികച്ച അവസരം ലഭിച്ചെങ്കിലും ഡെലെ അലി ബോക്സിന് തൊട്ടടുത്ത് നിന്ന നൽകിയ ക്രോസ് ലിങ്കാർഡിന് ലക്ഷയ്ത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഗോൾ മടക്കിയ ശേഷം ക്രൊയേഷ്യ വീണ്ടും അക്രമം നടത്തുകയായിരുന്നു.

തുടർന്നും ഇംഗ്ലണ്ടിനെ ഭീതിയിലാഴ്‌ത്തി ക്രൊയേഷ്യയുടെ തുടരെയുള്ള ആക്രമണങ്ങൾ പക്ഷേ നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല.നാലു മിനിറ്റിനകം ക്രൊയേഷ്യ രണ്ടാം ഗോളും നേടേണ്ടതായിരുന്നു. എന്നാൽ ഗോ പോസ്റ്റ് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി. ഇത്തവണയും പെരിസിച്ചാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. ഇംഗ്ലീഷ് പ്രതിരോധത്തിലെ പിഴവിനൊടുവിൽ പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു

1966നു ശേഷം ആദ്യ ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് രണ്ടാം സെമിയിൽ ക്രൊയേഷ്യയുമായി കൊമ്പുകോർത്തത്. 28 വർഷങ്ങൾക്ക് ശേഷമാണ് അവർ ലോകകപ്പിന്റെ സെമി കളിക്കുന്നത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുകയെന്ന ലക്ഷ്യത്തിന് ഒരു ജയം മാത്രം അകലെയാണ് ലൂക്കാ മോഡ്രിച്ചും സംഘവും ഇന്ന് ബൂട്ട് കെട്ടിയത്.

ബെൽജിയമുൾപ്പെട്ട ഗ്രൂപ്പിൽ നിന്നും റണ്ണറപ്പായി മുന്നേറിയ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കൊളംബിയെയും ക്വാർട്ടറിൽ സ്വീഡനെയുമാണ് പരാജയപ്പെടുത്തിയത്. എന്നാൽ അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പ് ജേതാക്കളായാണ് ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെയും ക്വാർട്ടറിൽ റഷ്യയെയും തോൽപ്പിച്ചാണ് അവർ സെമി ബർത്ത് ഉറപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP