Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പ് മറവിൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നെന്ന് റിപ്പോർട്ട്; കാണികളിൽ നിന്ന് സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യരുതെന്ന് നിർദ്ദേശവുമായി ഫിഫ; വേദികളിൽ സ്വവർഗാനുരാഗവും വംശീയതിക്രമങ്ങളും സ്ഥിരം സംഭവമെന്നും കണ്ടെത്തൽ

ലോകകപ്പ് മറവിൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നെന്ന് റിപ്പോർട്ട്; കാണികളിൽ നിന്ന് സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യരുതെന്ന് നിർദ്ദേശവുമായി ഫിഫ; വേദികളിൽ സ്വവർഗാനുരാഗവും വംശീയതിക്രമങ്ങളും സ്ഥിരം സംഭവമെന്നും കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യൽ ലോകകപ്പ് അവസാനിക്കാൻ രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കെ മത്സരം സംപ്രക്ഷണം ചെയ്യുന്ന ചാനലുകൾക്ക് കർശന നിർദ്ദേശവുമായി ഫിഫ. കാണികൾക്കിടയിൽ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിർദ്ദേശം. ലോകകപ്പിന്റെ മറവിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാത്തിലാണ് പുതിയ തീരുമാനം.

റഷ്യൻ ലോകകപ്പിൽ 30 ഓളം ലൈംഗിക അതിക്രമ കേസുകളാണ് ഫിഫയുടെ സമിതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുനിരത്തിൽ വെച്ച് പോലും റഷ്യക്കാരായ സ്ത്രീകളെ കളി കാണാനെത്തിയ വിദേശികൾ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ആക്രമിക്കുന്നെന്നും ഫിഫയുടെ സമിതി ചൂണ്ടിക്കാണിക്കുന്നു. മുമ്പ് ലോകകപ്പ് വേദികളിൽ സ്വവർഗാനുരാഗവും വംശീയതിക്രമങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

തത്സമയ റിപ്പോർട്ടിഗിനിടെ വനിത മാധ്യമ പ്രവർത്തകരെ കടന്നു പിടിക്കുകയും ശല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്തതുൾപ്പടെ നിരവധി കേസുകളുണ്ടെന്നും ഫിഫ സമിതി കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ റഷ്യൻ പൊലീസുമായും പ്രാദേശിക ഏജൻസികളുമായും സഹകരിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് ഫിഫ ശ്രമിക്കുന്നത്. പിടിക്കപ്പെട്ടവരിൽ പലർക്കും ലോകകപ്പിനെത്തുന്ന കാണികൾ കരുതേണ്ട ഫാൻ ഐഡികൾ ഇല്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.

ഫിഫ ലോകകപ്പിനിടെ ഗെറ്റി ഇമേജസ് തങ്ങളുടെ വെബ്സൈറ്റിൽ കാണികൾക്കിടയിൽ നിന്ന് പകർത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചിത്രശേഖരം പ്രസിദ്ധീകരിച്ചിരുന്നു. ഫിഫയുടെ നിർദ്ദേശത്തെ തുടർന്ന് ഇത് പിന്നീട് പിൻവലിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP