Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിമുടി മാന്യന്മാരായ ജപ്പാന് പ്രീക്വാർട്ടർ പ്രവേശനത്തിന് തുണയായത് കളിക്കളത്തിലെ മാന്യതയ്യാർന്ന പ്രകടനം; സെനഗലിന്റെ പുറത്താകലോടെ രണ്ടാം റൗണ്ടിൽ ഒരു ആഫ്രിക്കൻ ടീമുമില്ല; ലാറ്റിനമേരിക്കൻ ടീമുകളിൽ പുറത്തായത് പെറു മാത്രം; മരണമുഖത്തു നിന്നും കൊളംബിയ ഉയർത്തെഴുന്നേറ്റത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; 40 വർഷത്തിന് ശേഷം ലോകകപ്പിൽ വിജയം നേടി ടുണീഷ്യ

അടിമുടി മാന്യന്മാരായ ജപ്പാന് പ്രീക്വാർട്ടർ പ്രവേശനത്തിന് തുണയായത് കളിക്കളത്തിലെ മാന്യതയ്യാർന്ന പ്രകടനം; സെനഗലിന്റെ പുറത്താകലോടെ രണ്ടാം റൗണ്ടിൽ ഒരു ആഫ്രിക്കൻ ടീമുമില്ല; ലാറ്റിനമേരിക്കൻ ടീമുകളിൽ പുറത്തായത് പെറു മാത്രം; മരണമുഖത്തു നിന്നും കൊളംബിയ ഉയർത്തെഴുന്നേറ്റത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; 40 വർഷത്തിന് ശേഷം ലോകകപ്പിൽ വിജയം നേടി ടുണീഷ്യ

മറുനാടൻ ഡെസ്‌ക്‌

വോൾവോഗ്രാഡ്: കളിക്കളത്തിലും ജീവിതത്തിലും അടിമുടി മാന്യന്മാരാണ് ജപ്പാനുകാർ. ആ മാന്യത നിർണായകമായ ഘട്ടത്തിൽ തുണയാകുന്ന അപൂർവ്വ കാഴ്‌ച്ച ഫുട്‌ബോൾ ആരാധകർ ഇന്നലെ ലോകക്കപ്പ് വേദിയിൽ കണ്ടു. ഇന്നലെ ജപ്പാൻ- പോളണ്ട് മത്സരം അവസാനിച്ചപ്പോൾ ജപ്പാൻ കളിക്കാർക്ക് ആകാംക്ഷയും ആശങ്കയും ഒരുപോരെ പ്രകടമായിരുന്നു. ഒരു ഗോളിന് തോറ്റതോടെ തങ്ങളുടെ ഭാവി അറിയണമെങ്കിൽ സെനഗൽ കൊളംബിയ മത്സരത്തിന്റെ ഭാവി അവർക്ക് അറിയണമായിരുന്നു. അതുകൊണ്ട് തന്നെ അവർ റിസൽട്ട് അറിയാനായി കാത്തു നിന്നു. ഒടുവിൽ മത്സരം പൂർത്തിയാകുമ്പോൾ കൊളംബിയ സെനഗലിനെ ഒരു ഗോളിനു തോൽപ്പിച്ചു. ഇതോടെ പോയിന്റ് നിലയിൽ തുല്യരായി ഇരു ടീമുകളും. ഒടുവിൽ കളിക്കളത്തിലെ മാന്യതയുടെ കണക്കെടുത്തു. ആ കണക്കിൽ സെനഗലിനെ പിന്നിലാക്കി ജപ്പാന് പ്രീക്വാർട്ടറിലേക്ക് നറുക്കു വീണു. ഇതോടെ കളിക്കാരുടെ ആകാംക്ഷ സന്തോഷത്തിന് വഴിമാറുകയായിരുന്നു.

മഞ്ഞകാർഡുകളാണ് ജപ്പാന് തുണയായി മാറിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയർ പ്ലേയിൽ മുന്നിലെത്തിയതാണ് ജപ്പാന് തുണയായത്. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ ജപ്പാന് എതിരാളികൾ കരുത്തരായ ബൽജിയമാണ്.

അമ്പത്തിയൊൻപതാം മിനിറ്റിൽ ബെഡ്‌നാർക്കിന്റെ ഗോളിലാണ് ജപ്പാൻ പോളണ്ടിനോട് തോൽവി വഴങ്ങിയത്. എന്നാൽ, സമാറയിൽ കൊളംബിയ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതോടെ ജപ്പാന് കാര്യങ്ങൾ എളുപ്പമായി. ഇരു ടീമുകൾക്കും പോയന്റ് നാലു വീതമായി. ഗോൾശരാശരിയും തുല്ല്യം. എന്നാൽ, സെനഗലിനേക്കാൾ കുറച്ച് മഞ്ഞക്കാർഡുകൾ വാങ്ങിയതാണ് ജപ്പാന് തുണയായത്. ജപ്പാൻ മൂന്നും സെനഗൽ അഞ്ചും മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അങ്ങനെ അവർ കൊളംബിയയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി.

ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യൻ ടീമായിരിക്കുകയാണ് ജപ്പാൻ. മത്സരത്തിൽ അധികം ഗോളുകൾ വഴങ്ങാതിരിക്കാൻ ഗോളി എയ്ജി കവാഷിമയുടെ മിന്നൽ നീക്കങ്ങളും ജപ്പാനെ സഹായിച്ചു. 34-ാം മിനിറ്റിൽ കാമിൽ ഗിൽക്കിന്റെ ഹെഡ്ഡർ സേവ് ചെയ്യാൻ കവാഷിമ നടത്തിയ നീക്കം ലോകകപ്പിലെ മികച്ച സേവുകളിലൊന്നായിരുന്നു.

ആഫ്രിക്കൻ പ്രതീക്ഷ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ

സെനഗൽ- കൊളംബിയ മത്സരം തുടങ്ങുമ്പോൾ ഗ്രൂപ്പ് എച്ചിൽ മൂന്നാം സ്ഥാനക്കാരായി പുറത്താകലിന്റെ വക്കിലായിരുന്നു കൊളംബിയ. എന്നാൽ, മത്സരം അവസാനിച്ചപ്പോൾ ഗ്രൂപ്പു ചാമ്പ്യന്മാരായി അവർ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. യെറി മിന നേടി ഏക ഗോളാണ് കൊളംബിയക്ക് ഗുണമായത്. ഇതോടെ ലാറ്റിനമേരിക്കയിൽ നിന്നും പെറു മാത്രമായി പുറത്തുപോയ ടീ. അതേസമയം സെനഗലിന്റെ പുറത്തു പോകലോടെ ഏക ഏഷ്യൻ പ്രതീക്ഷും ഇല്ലാതായി.

സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചിൽ ആറു പോയിന്റുമായി ചാമ്പ്യന്മാരായാണ് കൊളംബിയയുടെ പ്രീ ക്വാർട്ടർ പ്രവേശനം. ഈ ഗ്രൂപ്പിൽ നിന്ന് നാല് പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി. സെനഗലിനും ജപ്പാനും നാല് പോയിന്റാണുള്ളതെങ്കിലും മഞ്ഞക്കാർഡ് വാങ്ങുന്നതിൽ കുറവ് വരുത്തിയത് ജപ്പാനാണ്. ഇതോടെയാണ് ഏഷ്യൻ ടീമിന് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തെളിഞ്ഞത്.

74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോൾ. യുവാൻ ക്വിന്ററോ എടുത്ത കോർണർ കിക്ക് മാർക്ക് ചെയ്യാതെ ബോക്സിൽ നിന്നിരുന്ന മിന ഉയർന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പിൽ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോൾ നേടിയിരുന്നു.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ സെനഗലിന് അനുകൂലമായി റഫറി നൽകിയ പെനാൽറ്റി വാറിന്റെ ഇടപെടിലിലൂടെ കൊളംബിയക്ക് ആശ്വസം ലഭിച്ചു. ഡേവൻസൻ സാഞ്ചസ് ബോക്‌സിൽ വെച്ച് സാദിയോ മാനെയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ കൊളംബിയൻ താരങ്ങളുടെ അപ്പീലിൽ തീരുമാനം വാറിന് വിടുകയും വാർ പെനാൽറ്റിയല്ലെന്ന് കണ്ടെത്തുകയുമായിരുന്നു.

നാല് പോയിന്റുള്ള സെനഗലിന് പ്രീ ക്വാർട്ടറിലെത്താൻ സമനില മാത്രം മതിയായിരുന്നു. കൊളംബിയക്ക് ജയം നിർബന്ധവുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗലാണ് മികച്ച് നിന്നതെങ്കിൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവർക്ക് തിരിച്ചടിയായി. പരിക്കിനെ തുടർന്ന് ഹാമിഷ് റോഡ്രിഗസിനെ ആദ്യ മുപ്പത് മിനിറ്റ് പിന്നിട്ടതോടെ കോച്ച് ഹൊസെ പെക്കർമാൻ പിൻവലിച്ചു. തന്നെ പിൻവലിച്ച തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ചാണ് റോഡ്രിഗസ് കളംവിട്ടത്. ബെഞ്ചിലേക്ക് പോകാതെ നേരെ ഡ്രസിങ് റൂമിലേക്ക് പോയ അദ്ദേഹം അൽപസമയത്തിനുള്ളിൽ ടീമിന് ആവേശം പകരാൻ തിരിച്ചെത്തി. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് കൊളംബിയയുടെ എതിരാളികൾ.

40 വർഷത്തിന് ശേഷം വിജയം നേടി തുനീഷ്യ

ഗ്രൂപ്പ് ജിയിൽ പുറത്തായവരുടെ മത്സരത്തിൽ പാനമയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തുനീഷ്യ തകർത്തു. ഇതോടെ മൂന്ന് കളികളിൽ മൂന്നും തോറ്റ് പാനമ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്ത്. ലോകകപ്പിൽ 40 വർഷത്തിന് ശേഷമാണ് തുനീഷ്യ ഒരു മത്സരത്തിൽ ജയിക്കുന്നത്.

പാനമക്കെതിരെ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പിന്നിട്ട് നിന്ന തുനീഷ്യ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് പകരം വീട്ടുകയായിരുന്നു. മെറിയയുടെ സെൽഫ് ഗോൾ നൽകിയ തിരിച്ചടി മറികടന്നത് ബെൻ യൂസഫ്, വഹാബി ഖാസ്‌രി എന്നിവരുടെ കിടിലൻ ഗോളുകളിലൂടെ.

51ാം മിനിറ്റിൽ വഹാബി നൽകിയ പാസായിരുന്നു ബെൻ യൂസഫ് ഗോളാക്കിയത്. 66ാം മിനിറ്റിൽ ഔസഫ ഹദാദി നീട്ടി നൽകിയ പന്ത് ഗോളാക്കിയാണ് തുനീഷ്യ ചരിത്ര വിജയം സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP