Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സച്ചിൻ ബേബിക്കെതിരായ പരാതിയിൽ സഞ്ജു സാംസൺ അടക്കം 13 താരങ്ങൾക്ക് കെ.സി.എയുടെ നോട്ടീസ്; ടീം ക്യാപ്റ്റനെതിരായി ഗൂഢാലോചന നടന്നെന്ന് കെ.സി.എ; സഞ്ജുവിന് പ്രത്യേക നോട്ടീസും

സച്ചിൻ ബേബിക്കെതിരായ പരാതിയിൽ സഞ്ജു സാംസൺ അടക്കം 13 താരങ്ങൾക്ക് കെ.സി.എയുടെ നോട്ടീസ്; ടീം ക്യാപ്റ്റനെതിരായി ഗൂഢാലോചന നടന്നെന്ന് കെ.സി.എ; സഞ്ജുവിന് പ്രത്യേക നോട്ടീസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള രഞ്ജി ടീമിലെ 13 താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. സഞ്ജു സാംസൺ അടക്കമുള്ളവർക്കാണ് കെ.സി.എയുടെ കാരണം കാണിക്കൽ നോട്ടീസ്. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ഇവർ പരാതി നൽകിയതിന് പിന്നാലെയാണ്. ഇതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സഞ്ജു അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് നോട്ടീസ് നൽകിയത്. സച്ചിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വിശദീകരണം നൽകി. ടീമിലെ 13 അംഗങ്ങൾക്കും നോട്ടീസ് നൽകിയെങ്കിലും  സഞ്ജുവിന് പ്രത്യേക നോട്ടീസാണ് നൽകിയിട്ടുള്ളത്. ടീം മാനേജരെ അറിയിക്കാതെ ഹോട്ടൽ വിട്ട് പോയതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

പുതിയ സീസൺ തുടങ്ങുന്നതിനുമുൻപ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ടീമിലെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെ.സി.എക്ക് കൈമാറിയത്. ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് സച്ചിന്റെ നേതൃത്വത്തിലായിരുന്നു.സച്ചിൻ അഹങ്കാരിയും സ്വാർഥനുമാണെന്ന് സഹതാരങ്ങൾ കത്തിൽ ആരോപിച്ചത്. ഏകാധിപതിയെപ്പോലെയാണ് സച്ചിന്റെ പെരുമാറ്റം. ടീം ജയിക്കുമ്പോൾ ക്രെഡിറ്റ് സ്വന്തമാക്കുകയും തോൽക്കുമ്പോൾ താരങ്ങളെ പഴിക്കുകയും ചെയ്യുന്നു. ടീമിലെ എല്ലാ താരങ്ങളും ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരാണെന്നും കത്തിൽ പറയുന്നു.

താരങ്ങളെപ്പറ്റി അവരുടെ അസാന്നിധ്യത്തിൽ മോശമായി സംസാരിക്കുന്നെന്നും. ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായാണ് ചില യുവതാരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കുവേണ്ടി കളിക്കാൻ പോയതെന്നും ഇവർ ആരോപണം ഉന്നയിച്ചത്. എന്നാൽ പരാതിയിലെ വാദം ക്യാപ്റ്റൻ തള്ളിക്കളഞ്ഞു. രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് താരങ്ങളുടെയും പരിശീലകരുടെയും കഠിനപ്രയത്‌നം കൊണ്ടുമാത്രമാണ്. പുതിയ സീസണിനെ ഒട്ടേറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നതെന്നും സഞ്ജു സാംസൺ അടക്കമുല്‌ള മുതിർന്ന താരങ്ങൾ പ്രതികരിച്ചത്.
എല്ലാ ടൂർണമെന്റുകളിലും സെമിക്കപ്പുറമെത്താൻ കഴിയുന്ന മികച്ച ടീമാണിത്. അതിനാൽ പ്രൊഫണൽ സമീപനമുള്ള മികച്ച ക്യാപ്റ്റനെ നിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കെസിഎ സെക്രട്ടറിക്ക് നൽകിയ കത്തിൽ അഭിഷേക് മോഹൻ, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, വി.ജി റൈഫി, രോഹൻ പ്രേം. സന്ദീപ് വാര്യർ, സഞ്ജു സാംസൺ. സൽമാൻ നിസാർ സിജോമോൻ എന്നിവരാണ് ഒപ്പുവെച്ചത്. കത്തിൽ പേരുണ്ടെങ്കിലും പി രാഹുലും വിഷ്ണു വിനോദും ഒപ്പുവെച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP