Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീന-ഐസ്‌ലാന്റ് മത്സരത്തിനിടെ ഗാലറിയിലിരുന്ന് പുക വലിച്ച മറഡോണ മാപ്പ് പറഞ്ഞു; സിഗാർ വലിക്കുന്ന ഇതിഹാസത്തിന്റെ ചിത്രങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു

അർജന്റീന-ഐസ്‌ലാന്റ് മത്സരത്തിനിടെ ഗാലറിയിലിരുന്ന് പുക വലിച്ച മറഡോണ മാപ്പ് പറഞ്ഞു; സിഗാർ വലിക്കുന്ന ഇതിഹാസത്തിന്റെ ചിത്രങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു

ലോകക്പ്പ് മത്സരത്തിനിടെ സിഗാർ വലിച്ച് വിവാദത്തിൽപ്പെട്ട അർജന്റീന ഇതിഹാസം മറഡോണ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഐസ്‌ലാന്റ് മത്സരത്തിനിടെയായിരുന്നു ഇതിഹാസത്തിന്റെ പുകവലി.

മത്സരത്തിൽ അർജന്റീന ഐസ് ലാന്റിനോട് സമനില വഴങ്ങുകയും മെസി പെനാൽറ്റി കളയുകയും ചെയ്തു. പുകവലി ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

മൈതാനത്ത് പുകവലിക്കരുതെന്നുള്ള മുന്നറിയിപ്പുകൾ സ്‌ക്രീനിൽ ആവർത്തിച്ച് കാണിക്കവെയായിരുന്നു മുൻ നായകൻ ഇതെല്ലാം അവഗണിച്ച് പുകവലി പ്രകടനം നടത്തിയത്. മാപ്പപേക്ഷിക്കുകയും അർജന്റീനയ്ക്ക് പിന്തുണ നല്കണമെന്നും മറഡോണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP