Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റോനെല്ല വരും എല്ലാം ശരിയാകും; കടുത്ത സമ്മർദ്ദത്തിലുള്ള മെസിക്ക് ആത്മവിശ്വാസം പകരാൻ കുടുംബം റഷ്യയിലേക്ക്; എപ്പോഴത്തെക്കാളും കൂടുതലായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന് മെസിയുടെ ഭാര്യ; നായകന്റെ ബാല്യകാല സഖി എത്തുന്നതോടെ ആൽബിസെലസ്റ്റുകളുടെ കാലക്കേട് മാറുമോ ?

ആന്റോനെല്ല വരും എല്ലാം ശരിയാകും; കടുത്ത സമ്മർദ്ദത്തിലുള്ള മെസിക്ക് ആത്മവിശ്വാസം പകരാൻ കുടുംബം റഷ്യയിലേക്ക്; എപ്പോഴത്തെക്കാളും കൂടുതലായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന് മെസിയുടെ ഭാര്യ; നായകന്റെ ബാല്യകാല സഖി എത്തുന്നതോടെ ആൽബിസെലസ്റ്റുകളുടെ കാലക്കേട് മാറുമോ ?

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിൽ ഒരു രാജ്യത്തിന്റെ സ്വപ്‌നവും പേറി എത്തിയ ഫുട്‌ബോളിന്റെ കിരീടംവെക്കാത്ത രാജാവ് മെസി ആദ്യ മത്സരത്തിൽ ഐസ്ലാൻഡിനെതിരെ നിർണായക പെനാൽറ്റി പാഴാക്കിയിരുന്നു. സമ്മർദ്ദത്തിന് അടിപ്പെട്ടതാണ് താരത്തിന് ഇപ്പോൾ വിനയായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇനിയും സമ്മർദ്ദം കൂടിയാല് മെസിക്ക് കളിക്കളത്തിൽ എത്രത്തോളം ക്ഷോഭിക്കാൻ കഴിയും എന്ന ആശങ്കയിലാണ് താരങ്ങളും അർജന്റൈൻ ഫുടബോൾ അസോസിയേഷനും ആരാധകരും എല്ലാം തന്നെ. അതിനിടെയാണ് നായകന് ആത്മവിശ്വാസം പകരാൻ ഭാര്യ റഷ്യയിലേക്ക് എത്തും എന്ന വാർത്ത പുറത്ത് വന്നത്.

ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ആത്മവിശ്വാസം പകരാൻ ഭാര്യ ആന്റോനല്ല റാക്കൂസോയെത്തുന്നു. എന്നത്തേക്കാളും കൂടുതൽ നിങ്ങളോടുകൂടെയുണ്ടെന്ന് ആന്റോനല്ല ഇൻസ്റ്റഗ്രാമിൽ കുടംബചിത്രം പങ്ക് വെച്ച് എഴുതി. നിലവിൽ ആന്റോനല്ല റാക്കൂസോയും അവരുടെ മൂന്നു മക്കളും കാറ്റലോണിയയിലെ വീട്ടിലാണ് ഉള്ളത്.

ഭർത്താവിന് ശക്തി പകരാൻ ഭാര്യ റഷ്യയിൽ എത്തുമെന്നാണ് അർജന്റീനൻ ആരാധകർ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പിതൃദിനം ആഘോഷിക്കാൻ അർജന്റീന ടീമംഗങ്ങൾക്ക് കുടുംബാംഗങ്ങളെ ഹെഡ്ക്വാർട്ടിലേക്ക് കൊണ്ടുവരാൻ കോച്ച് സാംപോളി അനുമതി നൽകിയിരുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ തന്റെ ഭർത്താവിനെ പിന്തുണയ്ക്കാൻ ആന്റോനല്ല റഷ്യയിലേക്ക് പോകുമെന്ന് അവിടെയുള്ള മെസ്സിയുടെ അമ്മ സീലിയ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP