Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മെക്‌സിക്കോ ലോകകപ്പ് പ്രീക്വാർട്ടറിൽ; അവസരങ്ങൾ ഗോളാക്കാൻ ഏഷ്യൻ ശക്തികൾ മറന്നപ്പോൾ മെക്‌സിക്കൻ വിജയം 2-1 ന്; തുടർച്ചയായ രണ്ടാം പരാജയത്തോടെ കൊറിയ പുറത്തായി

ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മെക്‌സിക്കോ ലോകകപ്പ് പ്രീക്വാർട്ടറിൽ; അവസരങ്ങൾ ഗോളാക്കാൻ ഏഷ്യൻ ശക്തികൾ മറന്നപ്പോൾ മെക്‌സിക്കൻ വിജയം 2-1 ന്; തുടർച്ചയായ രണ്ടാം പരാജയത്തോടെ കൊറിയ പുറത്തായി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ മെക്‌സിക്കോ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ 2-1ന് തോൽപ്പിച്ചാണ് മെക്‌സിക്കോ പ്രീക്വാർട്ടർ ഉറപ്പിച്ചത്. കിട്ടിയ അവസരങ്ങൾ മുതലാക്കാതെ പോയാതാണ് ദക്ഷിണ കൊറിയക്ക് തിരിച്ചടിയായി മാറിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിൽക്കവേ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ച കൊറിയക്ക് തുടർന്ന് മുന്നേറാൻ സാധിച്ചില്ല. മെക്‌സിക്കോക്ക് വേണ്ടി കാർലോസ് വേല, ഹാവിയർ ഹെർണാണ്ടസ് എന്നിവർ ഓരോ ഗോളടിച്ചു.

മെക്‌സിക്കയ്ക്ക് രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റായി. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി. 30ാം മിനിറ്റിൽ കാർലോസിന്റെ പെനാൽട്ടി ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ മെക്‌സിക്കോക്ക് 66ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ വക തകർപ്പനൊരു ഗോൾ കൂടി ലഭിക്കുകയായിരുന്നു. ലൊസാനോ നീട്ടി നൽകിയ പന്തുകൊറിയൻ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി ഹെർണാണ്ടസ് വലയിലേക്ക് നിക്ഷേപിച്ചു. സ്വന്തം ബോക്‌സിനകത്തുകൊറിയൻ താരം ജാങ് ഹ്യൂൻ സോ പന്തിൽ തൊട്ടതിനായിരുന്നു കൊറിയ പെനാൽട്ടി വഴങ്ങിയത്. കാർലോസ് വേല അത് എളുപ്പം വലയിലെത്തിച്ചു.

കളിയിലുടനീളം ആധിപത്യം പുലർത്തിയ മെക്‌സിക്കോ പന്തുകൊറിയൻ ടീമിന് വിട്ട് നൽകുന്നതിലും പിശുക്ക് കാണിച്ചു. ഹ്യൂഗ്മിൻ സണിന്റെ നേതൃത്തിൽ കൊറിയ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോളടിക്കാനും നിരവധി അവസരം ഹ്യൂഗ്മിന് ലഭിച്ചിരുന്നു. 26ാം മിനുട്ടിൽ ഹ്യൂൻ സോയുടെ പിഴവിൽ കൊറിയ ഗോൾ വഴങ്ങുകയായിരുന്നു.

ആദ്യ പകുതിയിൽ ബോക്‌സിൽ വെച്ച് ഹാവിയർ ഹെർണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാങ് ഹ്യൂന്റെ കൈയിൽ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റിയെടുത്ത വെലയ്ക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.

കരുത്തരായ ജർമനിയെ തകർത്ത് രണ്ടാം മത്സരത്തിനിറങ്ങിയ മെക്‌സിക്കോയെ പിടിച്ചുകെട്ടാൻ ഏഷ്യൻ ശക്തികൾ ബുദ്ധിമുട്ടി. കഴിഞ്ഞ ലോകകപ്പിൽ സെമിയിലെത്തി ഞെട്ടിച്ച ദക്ഷിണ കൊറിയ മികച്ച പ്രകടനം നടത്തി നോക്കിയെങ്കിലും മെക്‌സിക്കൻ തിരമാലയിൽ അത് വിലപ്പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP