Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെക്‌സിക്കൻ കളിക്കാർ അടുത്ത് കൂടി പോയാൽ ഉരുണ്ട് വീണ് വേദന കൊണ്ട് പുളയും; കാലിൽ ചവിട്ടി എന്ന് പറഞ്ഞ് നടത്തിയത് മരണവേദനയെ കടത്തി വെട്ടിയ അഭിനയം; ബ്രസീലിന്റെ വിജയത്തേക്കാൾ ഫുട്‌ബോൾ ഫാൻസ് ചർച്ച ചെയ്തത് നെയ്മറുടെ മാസ് അഭിനയം; അസാധാരണ പ്രതിഭ എന്തിന് ഇങ്ങനെ കളിയുടെ ഭംഗി ചോർത്തുന്നുവെന്ന് ചോദിച്ച് മുൻകളിക്കാരും

മെക്‌സിക്കൻ കളിക്കാർ അടുത്ത് കൂടി പോയാൽ ഉരുണ്ട് വീണ് വേദന കൊണ്ട് പുളയും; കാലിൽ ചവിട്ടി എന്ന് പറഞ്ഞ് നടത്തിയത് മരണവേദനയെ കടത്തി വെട്ടിയ അഭിനയം; ബ്രസീലിന്റെ വിജയത്തേക്കാൾ ഫുട്‌ബോൾ ഫാൻസ് ചർച്ച ചെയ്തത് നെയ്മറുടെ മാസ് അഭിനയം; അസാധാരണ പ്രതിഭ എന്തിന് ഇങ്ങനെ കളിയുടെ ഭംഗി ചോർത്തുന്നുവെന്ന് ചോദിച്ച് മുൻകളിക്കാരും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇന്നലെ നടന്ന ലോകകപ്പ് ഫുട്ബോൾ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ നടത്തിയ അഭിനയം ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കളിയിൽ മെക്സിക്കൻ കളിക്കാർ അടുത്ത് കൂടി പോയപ്പോൾ ഉരുണ്ട് വീണ് വേദന കൊണ്ട് പുളയുന്നതായി നെയ്മർ അഭിനയിച്ചിരുന്നു.

മെക്സിക്കൻ കളിക്കാർ തന്റെ കാലിൽ ചവിട്ടി എന്ന് ആരോപിച്ച് മരണവേദനയെ കടത്തിവെട്ടിയ അഭിനമായിരുന്നു നെയ്മർ നടത്തിയത്. ബ്രസീൽ ഇന്നലെ നേടിയ തിളക്കമാർന്ന വിജയത്തേക്കാൾ ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകർ ചർച്ച ചെയ്തിരുന്നത് നെയ്മറുടെ ഈ മാസ് അഭിനയമായിരുന്നു. എന്നാൽ ഫുട്ബോളിലെ അസാധാരണപ്രതിഭയായ നെയ്മർ ഇത്തരത്തിൽ അഭിനയിച്ച് ഫുട്ബോൾ കളിയുടെ ഭംഗി ചോർത്തിക്കളയുന്നുവെന്ന ചോദ്യം ഉന്നയിച്ച് മുൻ കളിക്കാർ രംഗത്തെത്തിയിട്ടുമുണ്ട്.

മെക്സിക്കോയുടെ കളിക്കാരൻ മിഗ്യൂൽ ലയ്ൻ തന്റെ കാലിൽ ചവിട്ടിയെന്ന് പറഞ്ഞായിരുന്നു നെയ്മർ ഇന്നലെ ഗംഭീരമായ അഭിനയം നടത്തിയിരുന്നത്. നെയ്മറുടെ അഭിനയം അത്യന്തം അരോചകമായിരുന്നുവെന്നാണ് ഐടിവി പണ്ഡിറ്റായ മാർട്ടിൻ ഓ നെയ്ൽ പ്രതികരിച്ചിരിക്കുന്നത്. ഇത് ചുവപ്പ് കാർഡ് ലഭിക്കുന്നതിന് അർഹതയുള്ള പ്രകടനമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നെയ്മറുടെ ഈ നാടകീയമായ അഭിനയത്തെ വിമർശിച്ച് ന്യൂകാസിലിന്റെയും ഇംഗ്ലണ്ടിന്റെയും മുൻ സ്ട്രൈക്കറായ അലൻ ഷീററും രംഗത്തെത്തിയിട്ടുണ്ട്.

നെയ്മറുടെ അതുല്യമായ കഴിവുകളിൽ സംശയമൊന്നുമില്ലെന്നും എന്നാൽ ഇദ്ദേഹം നിർണായകമായ കളിയെ ഇത്തരത്തിലുള്ള അഭിനയത്തിൽ മുക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഷീറർ ആരോപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ നെയ്മർക്കെതിരെ കടുത്ത വിമർശനവുമായി ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകരിൽ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ താരമായ ഗാരി ലിനേകർ ഇത്തരം വിമർശനങ്ങൾക്ക് മുന്നിട്ടിറങ്ങിയ പ്രമുഖരിലൊരാളാണ്. ചെറിയ വേദന പോലും സഹിക്കാൻ ശേഷിയില്ലാത്ത കളിക്കാരനെ പോലെയാണ് നെയ്മർ പെരുമാറിയിരിക്കുന്നതെന്നാണ് ലിനേകർ ട്വിറ്ററിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരത്തിൽ അഭിനയം കാഴ്ച വച്ച് വീണ്ടുമൊരിക്കൽ കൂടി പൊതുജനത്തെ അഭിമുഖീകരിക്കുന്നത് എങ്ങിനെയാണെന്ന ചോദ്യം നെയ്മറോട് സോഷ്യൽ മീഡിയയിലൂടെ ചോദിച്ച് നിരവധി ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ ബ്രസീലിന്റെ വിജയത്തിന് അനിവാര്യഘടകമായി വർത്തിച്ച നെയ്മർ ഈ വിമർശനങ്ങൾക്ക് മുന്നിലൊന്നും കുലുങ്ങിയിട്ടില്ല. ഇന്നലത്തെ മത്സരത്തിൽ അമ്പത്തിയൊന്നാം മിനുറ്റിൽ അദ്ദേഹം അടിച്ച ഗോളായിരുന്നു ബ്രസീലിന്റെ വിജയത്തിന് അടിസ്ഥാനം. തുടർന്ന് എൺപത്തിയൊന്നാം മിനുറ്റിൽ നെയ്മറുടെ പാസില് പകരക്കാരനായ ഫിർമിനോ രണ്ടാം ഗോൾ അടിച്ചതോടെ ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പായിരുന്നു.

ഇന്നലത്തെ മത്സത്തിന് മുമ്പ് തന്നെ നെയ്മറുടെ ഇത്തരം അഭിനയത്തെ വിമർശിച്ച് മെക്സിക്കോ നായകൻ ആന്ദ്രേസ് ഗർഡാഡോ രംഗത്തെത്തിയിരുന്നു.'' ഫൗളുകൾ പെരുപ്പിച്ച് കാണിക്കാൻ നെയ്മർ വിരുതനാണെന്ന് ഞങ്ങൾക്കറിയാമെന്നും ഒരു മത്സരത്തിനിടെ തന്നെ പലവട്ടം മൈതാനത്ത് അഭിനയ വീഴ്ചകൾ അദ്ദേഹം വീഴാറുണ്ട്. ഫ്രീ കിക്കും പെനാൽറ്റിയുമൊക്കെ ഇങ്ങനെ അഭിനയിച്ച് നേടാമെന്നാണ് നെയ്മർ കരുതുന്നത്. ഈ അഭിനയ വീഴ്ചകൾ നിരുത്സാഹപ്പെടുത്തേണ്ടത് റഫറിയാണ്, ഞങ്ങളല്ല. ഇനിയും ഇത്തരം പ്രവണത ആവർത്തിച്ചാൽ കടുത്ത ശിക്ഷ നൽകണം'' - എന്നും ഗർഡാഡോ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP